silver line project
സില്‍വര്‍ ലൈന്‍ സര്‍വേ: സുതാര്യതയില്ലെന്ന് ഹൈക്കോടതി
ഡി പി ആര്‍ പുറത്തുവിടുന്നതിന് മുമ്പായി സര്‍വേ പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ഇപ്പോഴത്തെ സര്‍വേകള്‍ ഒഴിവാക്കാമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
കൊച്ചി | കെ റെയില്‍ നടപ്പാക്കുന്ന അര്‍ധ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിനായുള്ള സര്‍വേ നടപടികളില്‍ വിമര്‍ശനമുന്നയിച്ച് വീണ്ടും ഹൈക്കോടതി. സര്‍വേ നടപടികളില്‍ സുതാര്യതയില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു. കോടതിയെ ഇരുട്ടില്‍ നിര്‍ത്തുകയാണെന്നും വിമര്‍ശമുണ്ടായി.
ഡി പി ആര്‍ പുറത്തുവിടുന്നതിന് മുമ്പായി സര്‍വേ പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ഇപ്പോഴത്തെ സര്‍വേകള്‍ ഒഴിവാക്കാമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമം പാലിച്ചാണ് നടപടികളെങ്കിൽ പ്രശ്നങ്ങളുണ്ടാകുമായിരുന്നില്ല. പദ്ധതിയുടെ പേരിൽ ജനങ്ങളെ ഭയപ്പെടുത്തരുതെന്നും കോടതി നിർദേശിച്ചു.
---- facebook comment plugin here -----