Connect with us

Ongoing News

ശതകമടിച്ച് ശ്രേയസ്; ഒന്നാമിന്നിംഗ്‌സില്‍ ഇന്ത്യക്ക് 345

Published

|

Last Updated

കാണ്‍പുര്‍ | ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലെ ഒന്നാമിന്നിംഗ്‌സില്‍ 345 റണ്‍സ് നേടി ഇന്ത്യ. ശ്രേയസ് അയ്യരുടെ കന്നി ശതകമായിരുന്നു രണ്ടാം ദിന ഇന്ത്യന്‍ ബാറ്റിംഗിലെ ഹൈലൈറ്റ്. 171 പന്തുകള്‍ നേരിട്ട് അയ്യര്‍ 105 റണ്‍സെടുത്ത് മടങ്ങി. ടിം സൗത്തിയുടെ പന്തില്‍ വില്‍ യങിന്റെ കയ്യില്‍ കുടുങ്ങിയതോടെയാണ് ഉജ്ജ്വലമായ ആ ഇന്നിംഗ്‌സിന് തിരശ്ശീല വീണത്. ശ്രേയസിന് ഗംഭീര പിന്തുണ നല്‍കിയ രവീന്ദ്ര ജഡേജ 50 റണ്‍സ് നേടി. ജഡേജയെ ടിം സൗത്തി ബൗള്‍ഡാക്കുകയായിരുന്നു. രവിചന്ദ്രന്‍ അശ്വിന്‍ 38 റണ്‍സ് നേടി. വൃദ്ധിമാന്‍ സാഹ (1), അക്‌സര്‍ പട്ടേല്‍ (3), ഉമേഷ് യാദവ് (10) എന്നിങ്ങനെയാണ് ഇന്ന് ബാറ്റേന്തിയ മറ്റുള്ളവരുടെ സംഭാവന. ഇശാന്ത് ശര്‍മ റണ്ണൊന്നുമെടുക്കാതെ പവലിയനിലേക്ക് മടങ്ങി.

കിവീസിനു വേണ്ടി ടിം സൗത്തി അഞ്ച് വിക്കറ്റ് വീഴ്ത്തി. കൈലേ ജമീസണ്‍ മൂന്നും അജസ് പട്ടേല്‍ രണ്ടും വിക്കറ്റെടുത്തു.

---- facebook comment plugin here -----

Latest