National
ശ്രദ്ധ വാക്കര്‍ കേസ്: അഫ്താബ് പൂനാവാലയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി
ഫോറന്‍സിക് തെളിവുകളും സാക്ഷിമൊഴികളും ഉള്‍പ്പെടെ 6,636 പേജുള്ള കുറ്റപത്രം ഡല്‍ഹി പോലീസ് ജനുവരിയില്‍ സമര്‍പ്പിച്ചിരുന്നു.

ന്യൂഡല്‍ഹി|ശ്രദ്ധ വാക്കര്‍ കൊലപാതകത്തില്‍ പ്രതിയും ലിവിങ് പാര്‍ട്ണറുമായ അഫ്താബ് പൂനാവാലയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി ഡല്‍ഹി കോടതി. അഡീഷണല്‍ സെഷന്‍സ് ജഡ്ജി മനീഷ ഖുറാന കക്കറാണ് ഉത്തരവിട്ടത്. കേസില്‍ വിചാരണ ജൂണ്‍ ഒന്നിനാണ് ആരംഭിക്കുക.
ഫോറന്‍സിക് തെളിവുകളും സാക്ഷിമൊഴികളും ഉള്‍പ്പെടെ 6,636 പേജുള്ള കുറ്റപത്രം ഡല്‍ഹി പോലീസ് ജനുവരിയില്‍ സമര്‍പ്പിച്ചിരുന്നു. ഐപിസി സെക്ഷന്‍ 302 , 201 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൂനാവാലക്കെതിരെ കേസ് രേഖപ്പെടുത്തിയിരിക്കുന്നത്.
---- facebook comment plugin here -----