Connect with us

Kerala

പയ്യന്നൂർ കോളേജ് വനിതാ ഹോസ്റ്റൽ നടത്തിപ്പിൽ സാമ്പത്തിക ക്രമക്കേട്; കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗത്തിനെതിരെ പരാതി

പയ്യന്നൂർ കോളേജ് വനിതാ ഹോസ്റ്റൽ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നിരിക്കുന്നത്.

Published

|

Last Updated

കണ്ണൂർ | കണ്ണൂർ സർവകലാശാല സിന്‍ഡിക്കേറ്റ് അംഗവും പയ്യന്നൂർ കോളേജ് മലയാള വിഭാഗം അധ്യാപികയുമായ പ്രൊഫ. പി. പ്രജിതയ്‌ക്കെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണം. പയ്യന്നൂർ കോളേജ് വനിതാ ഹോസ്റ്റൽ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നിരിക്കുന്നത്. ഹോസ്റ്റലിലേക്ക് ഗ്യാസ് സിലിണ്ടർ, ചിക്കൻ, വെളിച്ചെണ്ണ തുടങ്ങിയ സാധനങ്ങൾ വാങ്ങിയതിൽ ക്രമക്കേട് നടന്നെന്നാണ് ആരോപണം.

2015ൽ വനിതാ ഹോസ്റ്റൽ ആരംഭിച്ചതുമുതൽ പ്രൊഫ. പി. പ്രജിതയാണ് വാർഡനായി തുടരുന്നത്. കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിസിടിഎയുടെ മേഖലാ പ്രസിഡന്റ് കൂടിയാണ് പ്രജിത.

പരാതിയിൽ കോളേജ് മാനേജ്മെന്റ് മൂന്നംഗ അന്വേഷണ സമിതി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, അധ്യാപികയ്‌ക്കെതിരെ എസ്എഫ്‌ഐ വിജിലൻസിലും പരാതി നൽകി. ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് എസ്എഫ്‌ഐയുടെ ആരോപണം.

വിദ്യാർഥികളിൽ നിന്ന് ഈടാക്കിയ പിഴത്തുക രജിസ്റ്ററിൽ രേഖപ്പെടുത്താതെയും ക്രമക്കേട് നടത്തിയെന്നാണ് പരാതിയിലെ ആരോപണം. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നാണ് എസ്എഫ്‌ഐയുടെ ആവശ്യം.

അധ്യാപികയെ കോളേജിൽ നിന്നും സർവകലാശാല സിന്‍ഡിക്കേറ്റിൽ നിന്നും മാറ്റിനിർത്തണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ ഇന്ന് പയ്യന്നൂർ കോളേജിൽ പഠിപ്പുമുടക്കും.

Content Highlights:
Kannur University Syndicate member Prof P Prajitha faces financial irregularity allegations over Payyannur College women’s hostel management. A three-member committee is investigating the issue, while SFI filed a complaint with Vigilance. SFI called for a study strike demanding her suspension.

---- facebook comment plugin here -----

Latest