Connect with us

Kerala

ചിറയിന്‍കീഴില്‍ പോലീസ് മര്‍ദ്ദനം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ

എന്നാല്‍ യുവാവിന് മര്‍ദ്ദനമേറ്റെന്ന് അറിയിച്ചില്ലെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം| ചിറയിന്‍കീഴില്‍ പോലീസ് മര്‍ദ്ദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ യുവാവിന് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ നിന്ന് വേണ്ട ചികിത്സ ലഭിച്ചില്ലെന്ന ആരോപണവുമായി ബന്ധുക്കള്‍.

എന്നാല്‍ യുവാവിന് മര്‍ദ്ദനമേറ്റെന്ന് അറിയിച്ചില്ലെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. പറഞ്ഞ അസുഖങ്ങള്‍ക്ക് മരുന്ന് നല്‍കി എന്ന് ആശുപത്രി സൂപ്രണ്ട് വിശദീകരിച്ചു. വീടിന്റെ മുന്നില്‍ നില്‍ക്കുകയായിരുന്ന പെരുകുഴി സ്വദേശി സജിയെ അന്യായമായി പോലീസ് മര്‍ദിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചെന്നാണ് പരാതി.

രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്നാണ് സജിയെ ആശുപത്രിയിലെത്തിച്ചത്. മര്‍ദ്ദനമേറ്റ വിവരം പറഞ്ഞെങ്കിലും ചികിത്സ നല്‍കാന്‍ ഡോക്ടര്‍ തയ്യാറായില്ലന്ന് ബന്ധുക്കള്‍ പറയുന്നത്. വേദനയ്ക്കും നീര് കുറയുവാനുമുള്ള മരുന്നു മാത്രം നല്‍കി മടക്കി അയക്കുകയായിരുന്നു ആശുപത്രി അധികൃതര്‍ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തി പുലര്‍ച്ചെയാണ് സജി മരിക്കുന്നത്. വിദഗ്ദ ചികിത്സ നല്‍കിയിരുന്നെങ്കില്‍ ജീവന്‍ നഷ്ടമാകില്ലായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു.

Content Highlights:
Relatives of Chirayinkeezhu native Saji allege hospital negligence led to his death following police brutality. The hospital superintendent claimed the victim did not report any assault and was treated for stated ailments. Saji collapsed and died at home after being sent back with basic medicines.

---- facebook comment plugin here -----

Latest