Connect with us

Alappuzha

ശ്രീറാമിനെ ആലപ്പുഴയിൽ കലക്ടരായി നിയമിച്ചതിൽ പ്രതിഷേധിച്ച് എസ് വെെ എസ് മാർച്ച് അൽപസമയത്തിനകം

സർക്കാറിന്റെ തെറ്റായ ഈ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ടും കാട്ടുനീതി പുലർത്താൻ അനുവദിക്കുകയില്ലന്നും വിളിച്ചോതുന്ന സുന്നി പടയണിയുടെ ശക്തമായ പ്രതിഷേധത്തിന് നഗരം സാക്ഷിയാകും.

Published

|

Last Updated

ആലപ്പുഴ | ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴയിൽ കലക്ടരായി നിയമിച്ചതിൽ പ്രതിഷേധിച്ച് എസ് വെെ എസ് ആലപ്പുഴ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. വൈകിട്ട് 5.15 ന് ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്നാരംഭിച്ച് കളക്ട്രേറ്റ് പരിസരത്ത് സമാപിക്കും. നിയമ ലംഘകനായ ശ്രീറാം വെങ്കട്ടരാമനെ കളക്ടറാക്കുകവഴി നാട്ടിലെ നിയമവാഴ്ചയെ നശിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇത് കടുത്ത നീതി നിഷേധവും ധിക്കാരവുമാണെന്ന് എസ് വെെ എസ് ചൂണ്ടിക്കാട്ടി.

സർക്കാറിന്റെ തെറ്റായ ഈ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ടും കാട്ടുനീതി പുലർത്താൻ അനുവദിക്കുകയില്ലന്നും വിളിച്ചോതുന്ന സുന്നി പടയണിയുടെ ശക്തമായ പ്രതിഷേധത്തിന് നഗരം സാക്ഷിയാകും. കൊലയാളി കളക്ടറെ ആലപ്പുഴക്ക് വേണ്ട, സർക്കാർ തീരുമാനം ഉടൻ പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി നൂറ് കണക്കിന് പ്രവർത്തകർ മാർച്ചിൽ അണിനിരക്കും.

ജില്ലാ ഭാരവാഹികളായ താഹാ മൗലവി, നാസർ തങ്ങൾ, നസീർ , നൈസാം സഖാഫി ഷാഫി മഹ് ളരി , ഹുസൈൻ മുസ്ലിയാർ, നിസാമുദ്ധീൻ സഖാഫി മാർച്ചിന് നേതൃത്വം നൽകും.

Latest