UAE
ദുബൈ;ഗുരുതര രോഗബാധിതയായ പെൺകുട്ടിയുടെ ചികിത്സാ ചെലവ് ശൈഖ് മുഹമ്മദ് ഏറ്റെടുത്തു
ദുബൈയുടെ മാനുഷിക ഇടപെടലിന്റെ പുതിയ മാതൃക
ദുബൈ|സ്പൈനൽ മസ്‌കുലാർ അട്രോഫി (എസ് എം എ) ബാധിച്ച പെൺകുട്ടിയുടെ ചികിത്സയ്ക്കുള്ള മുഴുവൻ ചെലവും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഏറ്റെടുത്തു. ഗുരുതരമായ ജനിതക രോഗം ബാധിച്ച കുട്ടിക്ക് ആവശ്യമായ ചെലവേറിയ ചികിത്സ ലഭ്യമാക്കുന്നതിലൂടെ ജീവൻ രക്ഷിക്കാനും കുടുംബത്തിന് ഉണ്ടായിരുന്ന വലിയ സാമ്പത്തിക ഭാരം ഒഴിവാക്കാനും സഹായിക്കുന്നതാണ് ഇടപെടൽ.
ചികിത്സക്ക് ആവശ്യമായ സാമ്പത്തിക പിന്തുണ നേരിട്ട് ലഭ്യമാക്കിയത് രോഗബാധിതരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും യു എ ഇ നേതൃത്വത്തിന്റെ മാനുഷിക സമീപനത്തിന്റെ മറ്റൊരു ഉദാഹരണമായി വിലയിരുത്തപ്പെടുന്നു. സഹായം ലഭിച്ചതോടെ കുടുംബത്തിന് ചികിത്സ തുടരാനുള്ള സാമ്പത്തിക ആശങ്ക കുറയുകയും കുട്ടിക്ക് ആവശ്യമായ വിദഗ്ധ പരിചരണം ലഭ്യമാക്കുകയും ചെയ്യും.
സമൂഹത്തിലെ ഏറ്റവും ദുർബലരായ വിഭാഗങ്ങൾക്ക് അടിയന്തര സഹായം എത്തിക്കുക, ചികിത്സ ലഭ്യമാകാത്ത സാഹചര്യം സാമ്പത്തിക കാരണങ്ങളാൽ ഉണ്ടാകുന്നത് ഒഴിവാക്കുക എന്നിവ യു എ ഇയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രധാന ലക്ഷ്യങ്ങളായി തുടരുന്നത്തിന്റെ ഭാഗമാണ് ഈ നീക്കം.
Content Highlights:
Sheikh Mohammed bin Rashid Al Maktoum has offered to cover the full SMA treatment expenses for a young girl. This initiative highlights the UAE leadership’s dedicated commitment to providing urgent medical assistance. It relieves the family’s financial burden and secures vital care.



