Connect with us

Kerala

തിരുവനന്തപുരത്തെ പോലീസ് മര്‍ദ്ദനം; എസ് എഫ് ഐ പഠിപ്പ് മുടക്കും

എല്ലാ ജില്ലാ പോലീസ് മേധാവികളുടെ ഓഫീസുകളിലേക്കും എസ് എഫ് ഐ മാര്‍ച്ച് നടത്തും

Published

|

Last Updated

തിരുവനന്തപുരം | യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലില്‍ പോലീസ് കയറി വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് വ്യാഴം (ഒക്ടോബര്‍ 1) സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കാന്‍ എസ് എഫ് ഐ ആഹ്വാനം ചെയ്തു. സംസ്ഥാനത്തെ എല്ലാ ജില്ലാ പോലീസ് മേധാവികളുടെ ഓഫീസുകളിലേക്കും എസ് എഫ് ഐ മാര്‍ച്ച് നടത്തും. പോലീസ് ആക്രമണത്തിനെതിരെ വൈകുന്നേരം 5 മണിക്ക് വമ്പിച്ച പ്രതിഷേധത്തിനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ പവര്‍കട്ടില്‍ പ്രതിഷേധിച്ച് മെന്‍സ് ഹോസ്റ്റലില്‍ നിന്നു വിദ്യാര്‍ഥികള്‍ കൂവിയതാണ് യൂത്ത് കോണ്‍ഗ്രസ്സുകാരെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെന്‍സ് ഹോസ്റ്റല്‍ കോമ്പൗണ്ടിലേക്ക് പന്തം വലിച്ചെറിഞ്ഞതു തീ പടരാനും ഭീതിപടര്‍ത്താനും കാരണമായി.

തുടര്‍ന്നാണ് പോലീസ് ഹോസ്റ്റല്‍ കോമ്പൗണ്ടില്‍ കയറി വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചത്.
തിരുവനന്തപുരത്തെ സംഭവങ്ങളില്‍ പ്രതിഷേധിച്ച് കോഴിക്കോട് മാവൂര്‍ റോഡില്‍ ഡി വൈ എഫ്‌ഐ ബുധനാഴ്ച രാത്രിതന്നെ പ്രകടനം നടത്തി. തിരുവനന്തപുരത്തെ സംഘര്‍ഷത്തിന് പിന്നാലെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കുകയാണ്.

Content Highlights:
SFI has called for a statewide student strike in Kerala on October 1 to protest police violence at the University Men’s Hostel in Thiruvananthapuram. The organization will also march to all district police headquarters. DYFI staged a protest rally in Kozhikode following the incident.

Latest