Connect with us

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം: പ്രതിക്ക് ഏഴുവര്‍ഷം കഠിന തടവ്

പ്രതി 70,000 രൂപ പിഴയും അടയ്ക്കണം

Published

|

Last Updated

അടൂര്‍ | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മുപ്പത്തിമൂന്നുകാരന് ഏഴുവര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി. അടൂര്‍ മൂന്നാളും പ്ലാമുറ്റത്ത് വീട്ടില്‍ വിഷ്ണുവിനെയാണ് ശിക്ഷിച്ചത്. പ്രതി 70,000 രൂപ പിഴയും അടയ്ക്കണം.പിഴ അടക്കാത്ത പക്ഷം ഒമ്പതു മാസം അധികതടവ് അനുഭവിക്കേണ്ടിവരും.

2022 ആഗസ്റ്റിലാണ് കേസിനാസ്പദമനായ സംഭവം. അടൂര്‍ എസ്‌ഐ കെഎസ് ധന്യയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഒമ്പതു പ്രതികളെ വിസ്തരിക്കുകയും പതിനഞ്ചോളം രേഖകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കറ്റ് പി മിത ജോണാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്

 

Latest