National
സോണിത്പൂരില്‍ ആംബുലന്‍സ് ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് പേര്‍ മരിച്ചു
രോഗിയും കുടുംബവുമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.
ദിസ്പൂര്‍| ആസമിലെ സോണിത്പൂരില്‍ രോഗിയുമായി പോയ ആംബുലന്‍സ് ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് പേര്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. തേസ്പൂരിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. രോഗിയും കുടുംബവുമായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ഏഴു പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ഗുരുതരമായി പരുക്കേറ്റ രണ്ട് പേര്‍ തേസ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം നടന്ന ഉടന്‍ തന്നെ പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷപ്രവര്‍ത്തനം നടത്തുകയും ഹൈവേയില്‍ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
---- facebook comment plugin here -----



