Connect with us

Business

സെന്‍സെക്സില്‍ 350 പോയന്റ് നേട്ടം; നിഫ്റ്റി 17,300ന് മുകളില്‍

റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ചകളിലെ പുരോഗതിയും അസംസ്‌കൃത എണ്ണവില കുറഞ്ഞതും വിപണി നേട്ടമാക്കി.

Published

|

Last Updated

മുംബൈ| ഓഹരി സൂചികകള്‍ മികച്ചനേട്ടത്തില്‍ ക്ലോസ് ചെയ്തു. ഫാര്‍മ, റിയാല്‍റ്റി, ക്യാപിറ്റല്‍ ഗുഡ്സ് തുടങ്ങിയ ഓഹരികളുടെ കരുത്തിലാണ് നേട്ടം കൈവരിച്ചത്. സെന്‍സെക്സ് 350.16 പോയന്റ് ഉയര്‍ന്ന് 57,943.65ലും നിഫ്റ്റി 103.30 പോയന്റ് നേട്ടത്തില്‍ 17,325.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ചകളിലെ പുരോഗതിയും അസംസ്‌കൃത എണ്ണവില കുറഞ്ഞതും വിപണി നേട്ടമാക്കി.

ഐഷര്‍ മോട്ടോഴ്സ്, ഡിവീസ് ലാബ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എച്ച്ഡിഎഫ്സി, അദാനി പോര്‍ട്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹീറോ മോട്ടോര്‍കോര്‍പിന്റെ ഓഹരി വില ഏഴു ശതമാനത്തോളം ഇടിഞ്ഞു. ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഐഒസി, ഐടിസി തുടങ്ങിയ ഓഹരികളും നഷ്ടംനേരിട്ടു. സെക്ടറല്‍ സൂചികകളില്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ഒഴികെയുള്ളവ നേട്ടത്തിലയിരുന്നു. ഫാര്‍മ, റിയാല്‍റ്റി സൂചികകള്‍ ഒരുശതമാനവും ക്യാപിറ്റല്‍ ഗുഡ്സ് 0.65ശതമാനവും ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളില്‍ 0.6 ശതമാനം നേട്ടമുണ്ടായി.

 

 

---- facebook comment plugin here -----

Latest