Connect with us

Business

സെന്‍സെക്സ് 117 പോയന്റ് നേട്ടത്തില്‍; നിഫ്റ്റി 18,340ന് മുകളില്‍

ബജാജ് ഫിനാന്‍സ്, ജസ്റ്റ് ഡയല്‍, എല്‍ആന്‍ഡ്ടി ടെക്നോളജി സര്‍വീസസ്, ടാറ്റ ഇലക്സി തുടങ്ങിയ കമ്പനികളാണ് മൂന്നാംപാദഫലങ്ങള്‍ ചൊവാഴ്ച പുറത്തുവിടുന്നത്.

Published

|

Last Updated

മുംബൈ| വ്യാപാര ആഴ്ചയുടെ രണ്ടാം ദിനത്തിലും ഓഹരി സൂചികകളില്‍ നേട്ടംതുടരുന്നു. സെന്‍സെക്സ് 117 പോയന്റ് ഉയര്‍ന്ന് 61,426ലും നിഫ്റ്റി 35 പോയന്റ് നേട്ടത്തില്‍ 18,343ലുമാണ് വ്യാപാരം ആരംഭിച്ചത്. ടെക് മഹീന്ദ്ര, ഒഎന്‍ജിസി, ടൈറ്റാന്‍, ഹിന്‍ഡാല്‍കോ, ബിപിസിഎല്‍, ഫാര്‍മ, റിയാല്‍റ്റി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

അള്‍ട്രടെക് സിമെന്റ്സ്, മാരുതി സുസുകി, ഐഷര്‍ മോട്ടോഴ്സ്, യുപിഎല്‍, എച്ച്ഡിഎഫ്സി, ഓട്ടോ, മെറ്റല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബജാജ് ഫിനാന്‍സ്, ജസ്റ്റ് ഡയല്‍, എല്‍ആന്‍ഡ്ടി ടെക്നോളജി സര്‍വീസസ്, ടാറ്റ ഇലക്സി തുടങ്ങിയ കമ്പനികളാണ് മൂന്നാംപാദഫലങ്ങള്‍ ചൊവാഴ്ച പുറത്തുവിടുന്നത്.

 

Latest