Connect with us

Kerala

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

ശ്രീകാര്യം വെഞ്ചാവോട് സ്വദേശി സെല്‍വന്‍ (68) ആണ് മരിച്ചത്

Published

|

Last Updated

തിരുവനന്തപുരം|തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ശ്രീകാര്യം വെഞ്ചാവോട് സ്വദേശി സെല്‍വന്‍ (68) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30ന് ശ്രീകാര്യം ഇളംകുളത്താണ് അപകടമുണ്ടായത്.

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേയ്ക്ക് പോയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസാണ് ഇടിച്ചത്. ഉടന്‍ തന്നെ ശ്രീകാര്യം പോലീസ് സെല്‍വനെ  മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കനായില്ല.

പാല്‍ വില്‍പനക്കാരനാണ് സെല്‍വന്‍. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടികള്‍ക്കുശേഷം മൃതേദഹം കുടുംബാംഗങ്ങള്‍ക്ക് വിട്ടു നല്‍കും.

 

 

 

---- facebook comment plugin here -----

Latest