മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാരുള്‍പ്പെടെ നാലു പ്രതികളെയും പ്രോസിക്യൂട്ട് ചെയ്യാന്‍ പോലീസ് അനുമതി തേടി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഇതിനായുള്ള അപേക്ഷ ഡി ജി പിക്ക് സമര്‍പ്പിച്ചു.പ്രതികളായ ഡോ. രമേശന്‍, ഡോ. ഷഹന, സ്റ്റാഫ് നേഴ്സ് രഹന, മഞ്ജു എന്നിവരെയാണ് പ്രോസിക്യൂട്ട് ചെയ്യാനാണ് അനുമതി തേടിയത്. ഹര്‍ഷിന വീണ്ടും സമരം പ്രഖ്യാപിച്ച സാഹ ചര്യത്തിലാണു നടപടി.
വീഡിയോ കാണാം







