Kerala
നാദാപുരത്ത് സ്‌കൂള്‍ വാന്‍ അപകടത്തില്‍ പെട്ടു; അഞ്ച് വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു
സ്വകാര്യ ബസും സ്‌കൂള്‍ വാനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
കോഴിക്കോട് | നാദാപുരം എടത്തേരിയില്‍ സ്‌കൂള്‍ വാന്‍ അപകടത്തില്‍ പെട്ടു. അഞ്ച് വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. സ്വകാര്യ ബസും സ്‌കൂള്‍ വാനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
ഇന്ന് രാവിലെ 8.15ഓടെയായിരുന്നു അപകടം. കാര്‍ത്തികപ്പള്ളി എം എം ഓര്‍ഫനേജ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്.
അപകടത്തെ തുടര്‍ന്ന് വടകര-നാദാപുരം റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇത് ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്.







