nathuram godse
വിദ്യാര്‍ഥികള്‍ക്ക് ഗോഡ്‌സെയെ കുറിച്ച് പ്രസംഗ മത്സരം നടത്തി ഗുജറാത്തിലെ സ്‌കൂള്‍
'നാഥുറാം ഗോഡ്‌സെ: എന്റെ ആരാധനാപാത്രം' എന്ന വിഷയത്തിലായിരുന്നു പ്രസംഗ മത്സരം.
ഗാന്ധിനഗര്‍ | ദക്ഷിണ ഗുജറാത്തിലെ വല്‍സദ് ജില്ലയിലെ സ്‌കൂളില്‍ ഗാന്ധി ഘാതകന്‍ വിനായക് നാഥുറാം ഗോഡ്‌സെയെ കുറിച്ച് പ്രസംഗ മത്സരം നടത്തി. ‘നാഥുറാം ഗോഡ്‌സെ: എന്റെ ആരാധനാപാത്രം’ എന്ന വിഷയത്തിലായിരുന്നു പ്രസംഗ മത്സരം. അഞ്ച് മുതല്‍ എട്ട് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് പ്രസംഗ മത്സരം സംഘടിപ്പിച്ചത്.
സംഭവം പുറത്തറിഞ്ഞയുടനെ മുഖം രക്ഷിക്കാന്‍ നടപടിയുമായി അധികൃതര്‍ രംഗത്തെത്തി. ജില്ലാ യുവജന വികസന ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയടക്കമുള്ളവര്‍ പ്രസംഗ മത്സരത്തിനെതിരെ രംഗത്തെത്തിയിരുന്നു.
കൊലപാതകികള്‍ വീരപുരുഷന്മാരാകുകയാണ് പുതിയ ഇന്ത്യയിലെന്ന് തുഷാര്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സൂറത്ത്, ജാംനഗര്‍ അടക്കമുള്ളയിടങ്ങളില്‍ പലരും ഗോഡ്‌സെയെ പൂജിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.