Connect with us

Kerala

നഗരൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു അപകടം; മൂന്ന് കുട്ടികള്‍ക്ക് പരുക്ക്

വെള്ളല്ലൂര്‍ എല്‍പി സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം നഗരൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞു അപകടം.ബസ് വയലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.വെള്ളല്ലൂര്‍ എല്‍പി സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്.

മൂന്ന് കുട്ടികള്‍ക്ക് പരുക്ക്.ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടക്കുമ്പോള്‍ 25 വിദ്യാര്‍ഥികള്‍ ബസില്‍ ഉണ്ടായിരുന്നു.

ചെളി നിറഞ്ഞ റോഡില്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ തെന്നി വയലിലേക്ക് മറിയുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Latest