Connect with us

National

അഴിമതികള്‍ കാണാന്‍ സ്‌കാന്‍ ചെയ്യൂ ; തമിഴ്‌നാട്ടില്‍ ബിജെപിക്കെതിരെ പോസ്റ്ററുകള്‍ 

ജീ പേ എന്നെഴുതിയ പോസ്റ്ററില്‍ മോദിയുടെ ചിത്രത്തോടൊപ്പം ഒരു ക്യൂ ആര്‍ കോഡുമുണ്ട്

Published

|

Last Updated

ചെന്നൈ | ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മോദി സര്‍ക്കാരിന്റെ അഴിമതികള്‍ ആരോപിച്ച് തമിഴ്‌നാട്ടില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മോദി സര്‍ക്കാരിന്റെ അഴിമതികളെ കുറിച്ചറിയാന്‍ സ്‌കാന്‍ ചെയ്യൂ എന്നെഴുതിയ പോസ്റ്ററുകളാണ് തമിഴ്‌നാട്ടില്‍ പ്രത്യക്ഷപ്പെട്ടത്. ജീ പേ എന്നെഴുതിയ പോസ്റ്ററില്‍ മോദിയുടെ ചിത്രത്തോടൊപ്പം ഒരു ക്യൂ ആര്‍ കോഡുമുണ്ട്.  അഴിമതികളറിയാന്‍ സ്‌കാന്‍ ചെയ്യൂ എന്നാണ് ഇതില്‍ പറയുന്നത്.

ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ മോദി സര്‍ക്കാരിന് കീഴിലെ അഴിമതികള്‍ തുറന്നുകാട്ടുന്ന വീഡിയോ ലഭിക്കുന്നു. ബിജെപിയെ എതിര്‍ക്കാനും ഇന്ത്യ മുന്നണിയെ പിന്തുണക്കാനും വീഡിയോയില്‍ പറയുന്നു. ഏപ്രില്‍ 19 നാണ് തമിഴ്‌നാട്ടിലെ 39 ലോക്‌സഭ സീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.

Latest