Connect with us

International

നേപ്പാളിലെ പ്രളയത്തിന് കാരണം ഹിമപാതം; സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്

സെപ്റ്റംബർ 25, 26 തീയതികളിലെ പ്രളയത്തിന് മുൻപും ശേഷവുമുള്ള സാറ്റലൈറ്റ് ചിത്രങ്ങളാണ് പുറത്തുവിട്ടത്.

Published

|

Last Updated

കാഠ്മണ്ഡു | നേപ്പാളിൽ കനത്ത നാശനഷ്ടമുണ്ടാക്കിയ പ്രളയത്തിന് (Flash Flood) കാരണം നേപ്പാൾ-ചൈന അതിർത്തിയിലുണ്ടായ ഹിമപാതമാണെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ (Satellite Images) പുറത്ത്. റസുവഗധി നേപ്പാൾ-ചൈന അതിർത്തിയിൽ നിന്ന് 20 കിലോമീറ്റർ വടക്കുകിഴക്കായി ഉണ്ടായ വൻ മഞ്ഞിടിച്ചിലാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് ഉപഗ്രഹ ദൃശ്യങ്ങൾ വിശകലനം ചെയ്ത് നേപ്പാളിലെ ദേശീയ ദുരന്ത ലഘൂകരണ മാനേജ്മെന്റ് അതോറിറ്റി (എൻ ഡി ആർ ആർ എം എ) വ്യക്തമാക്കി.

സെപ്റ്റംബർ 25, 26 തീയതികളിലെ പ്രളയത്തിന് മുൻപും ശേഷവുമുള്ള സാറ്റലൈറ്റ് ചിത്രങ്ങളാണ് ഏജൻസി പുറത്തുവിട്ടത്. അതിർത്തിയിലെ ഗ്ലേസിയർ മേഖലയിൽ നിന്നും മഞ്ഞും പാറക്കല്ലുകളും ഇടിഞ്ഞുവീണ് നദീതടം അടയുകയോ അല്ലെങ്കിൽ ഹിമതടാകത്തിലേക്ക് പതിക്കുകയോ ചെയ്തതാണ് ഈ വലിയ ദുരന്തത്തിലേക്ക് നയിച്ചത്. ഇതേത്തുടർന്ന് ഉടലെടുത്ത പ്രളയജലവും മഞ്ഞും അവശിഷ്ടങ്ങളും ലെണ്ഡേ ഖോല (Lhende Khola) നദിയിലൂടെ ഒഴുകിയെത്തി ഭൂട്ടെ കോശി (Bhote Koshi) നദിയിൽ വെള്ളപ്പൊക്കം ഉണ്ടാക്കുകയായിരുന്നു.

Also Readനേപ്പാള്‍ മിന്നല്‍ പ്രളയം; 36 അംഗ മലയാളി വിനോദ സഞ്ചാര സംഘം അപകടമേഖലയില്‍ കുടുങ്ങി ബുധനാഴ്ച രാവിലെ 9 മണിയോടെയുണ്ടായ കനത്ത പ്രളയത്തിൽ പ്രദേശത്തെ ഗ്രാമങ്ങളും പാലങ്ങളും റോഡുകളും ജലവൈദ്യുത പദ്ധതികളും ഒലിച്ചുപോയി. ദുരന്തത്തിൽ ഇതുവരെ 157 പേർ മരണപ്പെടുകയും 133 ഇന്ത്യക്കാർ ഉൾപ്പെടെ നിരവധിയാളുകളെ കാണാതാവുകയും ചെയ്തു. ടിബറ്റിലെ കൈലാസ മാനസസരോവര തീർത്ഥാടനത്തിന് പോയ 291 വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ 384 പേരെ കാണാതായിട്ടുണ്ടെന്ന് നേപ്പാൾ ടൂറിസം ബോർഡ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.


ദുരന്തബാധിത മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നേപ്പാളിന് ആവശ്യമായ എല്ലാ മാനുഷിക സഹായങ്ങളും എത്തിക്കുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. പ്രകൃതി ദുരന്തത്തെ തുടർന്ന് നേപ്പാളിന്റെ ആകെ വൈദ്യുതി ഉൽപ്പാദനത്തിന്റെ 12 ശതമാനത്തിലധികം ബാധിക്കപ്പെട്ടിട്ടുണ്ട്.

Content Highlights
Satellite images from Planet Labs revealed that an ice-rock landslide near the Nepal-China border triggered the devastating flash floods in Nepal. The surge along the Lhende Khola river killed 157 people and left over 100 Indian pilgrims missing. PM Narendra Modi assured full support to Nepal for rescue and relief operations.

---- facebook comment plugin here -----

Latest