Connect with us

Kerala

ഓണാഘോഷ പരിപാടിക്കിടെ വാക്കേറ്റം; യുവാവിന് കുത്തേറ്റു

അട്ടച്ചാക്കല്‍ സ്വദേശി ദീപുവിനെ കുത്തിയ വെട്ടൂര്‍ സ്വദേശി സിദ്ദിഖിനെ പോലീസ് അറസ്റ്റ് ചെയ്തു

Published

|

Last Updated

പത്തനംതിട്ട | ഓണാഘോഷ പരിപാടിക്കിടെയുണ്ടായ വാക്കേറ്റത്തിനിടെ യുവാവിനു കുത്തേറ്റു. കോന്നി അട്ടച്ചാക്കല്‍ കുട്ടികളുടെ ഓണാഘോഷ പരിപാടി നടക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. അട്ടച്ചാക്കല്‍ സ്വദേശി ദീപുവിനെ കുത്തിയ വെട്ടൂര്‍ സ്വദേശി സിദ്ദിഖിനെ പോലീസ് അറസ്റ്റ് ചെയ്തു.

ചെറിയൊരു വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ദീപുവിന്റെ വലതു കൈക്കും നെഞ്ചിനോട് ചേര്‍ന്നുമാണ് കുത്തേറ്റത്. ദീപുവിനെ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം ചെങ്ങന്നൂരിലുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

 

Content Highlights:
A youth named Deepu was stabbed during Onam celebrations at Attachakkal in Konni, Pathanamthitta. Police arrested the accused, Siddique, following a sudden altercation. Deepu sustained injuries to his hand and chest and was shifted to a hospital in Chengannur after initial treatment.

---- facebook comment plugin here -----

Latest