Connect with us

SANTHOSH TROPHY

സന്തോഷ് ട്രോഫി; 20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു

ജിജോ ജോസഫ് നയിക്കുന്ന ടീമില്‍ 13 പുതുമുഖങ്ങള്‍

Published

|

Last Updated

കോഴിക്കോട് | മലപ്പുറത്തുവെച്ച് നടക്കുന്ന സന്തോഷ് ട്രോഫിക്കുള്ള 20 അംഗം കേരള ടീമിനെ പ്രഖ്യാപിച്ചു. യുവാക്കള്‍ക്കും പരിചയ സമ്പന്നര്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കിയ സന്തുലിത ടീമിനേയാണ് നിലവിലെ പ്രഖ്യാപിച്ചിരിക്കുന്നത്. 13പേര്‍ പുതുമുഖങ്ങളാണ്. ആറ് കേരള യുനൈറ്റഡിയില്‍ നിന്നുള്ളവരാണ്. ആറ് സന്തോഷ് ട്രോഫി കളിച്ച മുതിര്‍ന്ന താരം ജിജോ ജോസഫാണ് ക്യാപ്റ്റന്‍. സ്വന്തം തട്ടകത്തില്‍ നടക്കുന്ന സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിടാന്‍ പര്യാപ്തമായ ടീമാണിതെന്ന് കോച്ച് ബിനോ ജോര്‍ജ് അവകാശപ്പെട്ടു.

ടീം: വി മിഥുന്‍, എസ് ഹജ്മല്‍ എന്നിവരാണ് ഗോള്‍കീപ്പര്‍മാര്‍. പ്രതിരോധനിര: ജി സഞ്ജു, സോയല്‍ ജോഷി, ബിപിന്‍ അജയന്‍, അജയ് അലക്‌സ്, മുഹമ്മദ് ബാസിത്, മുഹമ്മദ് സഹീഫ്.
മധ്യനിര: അര്‍ജുന്‍ ജയരാജ്, പി അഖില്‍, കെ സല്‍മാന്‍, ഫസലുറഹ്‌മാന്‍, ഷിഖില്‍, പി എന്‍ നൗഫല്‍, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റാഷിദ്, ജിജോ ജോസഫ്. മുന്നേറ്റനിര: എം വിഘ്‌നേഷ്, ടി കെ ജസ്റ്റിന്‍, മുഹമ്മദ് സഫ്‌നാദ്.

 

 

---- facebook comment plugin here -----

Latest