Connect with us

Kerala

തിരുവനന്തപുരം സ്വദേശിയായ യുവാവിനെ കോഴിക്കോട്ടെ പണിതീരാത്ത കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശി അന്‍സാറി(39)നെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

|

Last Updated

കോഴിക്കോട് | തിരുവനന്തപുരം സ്വദേശിയായ യുവാവിനെ കോഴിക്കോട്ടെ ഒറ്റപ്പെട്ട കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശി അന്‍സാറി(39)നെയാണ് പണിപൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള പണി പൂര്‍ത്തിയാകാത്ത കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ഇയാള്‍ ലഹരിക്ക് അടിമയായിരുന്നുവെന്ന് സംശയമുണ്ട്.

അന്‍സാറിനെ പ്രദേശത്ത് പലതവണ കണ്ടിട്ടുണ്ടെന്ന് സമീപത്തുള്ള കടക്കാരും നാട്ടുകാരും പറഞ്ഞു. വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Content Highlights:
A 39-year-old Thiruvananthapuram native named Ansari was found dead under mysterious circumstances in an unfinished building near the Kozhikode railway station. Locals reported seeing him frequently in the area, and police noted he had several cases pending against him. Authorities are investigating the exact cause of death while suspecting substance abuse links.

 

Latest