Connect with us

International

പള്ളിയില്‍ കുര്‍ബാനക്കിടെ കൂറ്റന്‍ കുരിശ് തകര്‍ന്നുവീണ് വൈദികന്‍ മരിച്ചു

സാമൂഹികമാധ്യമങ്ങളിലൂടെ കുര്‍ബാനയുടെ തത്സമയ സംപ്രേഷണമുണ്ടായിരുന്നതിനാല്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നേരിട്ടുകണ്ട വിശ്വാസികളെല്ലാം നടുങ്ങി

Published

|

Last Updated

ക്വിറ്റോ | ഇക്വഡോറിലെ കത്തോലിക്കാ പള്ളിയില്‍ കുര്‍ബാനക്കിടെ കൂറ്റന്‍ കുരിശ് തകര്‍ന്നുവീണ് വൈദികന്‍ മരിച്ചു. ഇക്വഡോറിലെ ഗ്വയാക്വിലിലെ പള്ളിയില്‍ നടന്ന ദാരുണ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ലൈവായി പുറത്തുവന്നു.

ഗ്വയാക്വിലിലെ ന്യുസ്ട്ര സെനോറ ഡെല്‍ പെര്‍പെട്ട്വോ സോകോറോ പള്ളിയിലെ വൈദികനായ ഫാദര്‍ പാട്രീഷ്യോ ആല്‍ഫ്രെഡോ സാഞ്ചസ് മൊളിനാരിയാണ് അപകടത്തില്‍ മരിച്ചതെന്ന് ഗ്വയാക്വില്‍ അതിരൂപത അറിയിച്ചു.

സാമൂഹികമാധ്യമങ്ങളിലൂടെ കുര്‍ബാനയുടെ തത്സമയ സംപ്രേഷണമുണ്ടായിരുന്നതിനാല്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നേരിട്ടുകണ്ട വിശ്വാസികളെല്ലാം നടുങ്ങി. ശനിയാഴ്ച പള്ളിയില്‍ കുര്‍ബാനക്കിടെ അള്‍ത്താരയില്‍നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു വൈദികന്‍. ഇതിനിടെയാണ് ഉയരത്തില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ കുരിശ് വൈദികന്റെ തലയിലേക്കു പതിച്ചത്.

Content Highlights:
Father Patricio Alfredo Sanchez Molinari died after a heavy cross collapsed on him during mass at a church in Guayaquil, Ecuador. The tragic incident was caught live on camera while broadcasting to devotees on social media. The Archdiocese of Guayaquil confirmed the demise of the priest.

Latest