From the print
സിറാജ് ക്യാമ്പയിൻ: ആരവം നാളെ; നേതൃത്വം ജനപഥത്തിലേക്ക്
"നൂറിന്റെ നിറവിൽ സമസ്തക്കൊപ്പം' എന്ന ശീർഷകത്തിൽ നടക്കുന്ന ക്യാന്പയിനിലെ ആകർഷകമായ പ്രചാരണ രീതിയാണ് നാളത്തെ "സിറാജാരവം
കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറ്റാണ്ട് കാലത്തെ ദൗത്യനിർവഹണത്തിൽ 42 വർഷത്തോളം നിഴലായ്, ശബ്ദമായ് നടന്നുനീങ്ങിയ സിറാജിന് ഇത്തവണത്തെ ക്യാമ്പയിൻ ചരിത്രം. “നൂറിന്റെ നിറവിൽ സമസ്തക്കൊപ്പം’ എന്ന ശീർഷകത്തിൽ നടക്കുന്ന ക്യാന്പയിനിലെ ആകർഷകമായ പ്രചാരണ രീതിയാണ് നാളത്തെ “സിറാജാരവം’.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി ഈവർഷം ക്യാമ്പയിൻ കൂടുതൽ സമഗ്രവും സജീവവുമാണ്. ഗ്രാമാന്തരങ്ങളിൽ യൂനിറ്റ് തലങ്ങളിൽ വരെ സിറാജ് പ്രമോഷൻ കൗൺസിലുകൾ നിലവിൽവന്നുകഴിഞ്ഞു. സംസ്ഥാനതലത്തിൽ രൂപവത്കരിച്ച എസ് പി സിയുടെ ചുവടുപിടിച്ചാണ് ജില്ല- സോൺ- സർക്കിൾ ഘടകങ്ങളും അതിന് താഴെയായി പ്രസ്ഥാനത്തിന്റെ അടിസ്ഥാന ഘടകമായ യൂനിറ്റ് തലങ്ങളിലേക്കും ക്യാമ്പയിൻ പടർന്നത്. ഈ മാസം 30നകം എസ് പി സി രൂപവത്കരണം സമ്പൂർണമാകും.
ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ സെന്റിനറി ആവേശം വ്യക്തമാക്കുന്ന തരത്തിൽ ഇത്തവണ ആവിഷ്‌കരിച്ച പദ്ധതിയാണ് “സിറാജാരവം’. നാളെ വൈകിട്ട് നാല് മുതൽ 6.30 വരെ പ്രസ്ഥാനത്തിന്റെ സമുന്നതരായ നേതാക്കളുടെ നേതൃത്വത്തിൽ അങ്ങാടികളിലിറങ്ങി സിറാജിന് വരിചേർക്കുന്ന സവിശേഷ പദ്ധതിയാണിത്. സംസ്ഥാനത്തിന്റെ വടക്കേയറ്റം മുതൽ തെക്ക് വരെയുള്ള 135 കേന്ദ്രങ്ങൾ നാളെ വൈകിട്ട് രണ്ടര മണിക്കൂർ സവിശേഷ കാഴ്ചക്ക് സാക്ഷിയാകും.
സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ത്വാഹാ തങ്ങൾ, സി മുഹമ്മദ് ഫൈസി, പൊൻമള മൊയ്തീൻകുട്ടി ബാഖവി, കൂറ്റമ്പാറ അബ്ദുർറഹ്‌മാൻ ദാരിമി, കെ പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം, മാരായമംഗലം അബ്ദുർറഹ്‌മാൻ ഫൈസി, വി എച്ച് അലി ദാരിമി, ഡോ. എ പി അബ്ദുൽഹകീം അസ്ഹരി, വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി, എൻ അലി അബ്ദുല്ല, മജീദ് കക്കാട്, എ സൈഫുദ്ദീൻ ഹാജി, ഡോ. പി എ മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, മുഹമ്മദ് പറവൂർ, റഹ്‌മത്തുല്ല സഖാഫി എളമരം, സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ, ഡോ. അബൂബക്കർ, മുസ്തഫ കോഡൂർ തുടങ്ങിയവർ സംബന്ധിക്കും.
അടുത്ത മാസം ഒന്ന് മുതൽ പത്ത് വരെയാണ് സമഗ്ര വരിചേർക്കൽ പദ്ധതി. ഒക്‌ടോബർ രണ്ടിന് വെള്ളിയാഴ്ചയാണ് സിറാജ് ഡേ.
Content Highlights: As part of Samastha Kerala Jam-iyyathul Ulama’s centenary celebrations, Siraj daily launched its ‘Sirajaravam’ subscription campaign across 135 centers in Kerala. Top leaders including Syed Ibrahim Khaleel Al Bukhari will lead the drive ahead of Siraj Day on October 2.




