National
ഡീപ്‌ഫെയ്ക്കിന് ഇരയായി സച്ചിനും; നടപടി വേണമെന്ന് ആവശ്യം
ഒരു ഗെയിമിങ് ആപ്പിന്റെ പേരിലുള്ള സച്ചിന്റെ ഡീപ്‌ഫെയ്ക് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ന്യൂഡല്‍ഹി | ആധുനിക സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തിന് ഇരയായി ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറും. ഒരു ഗെയിമിങ് ആപ്പിന്റെ പേരിലുള്ള സച്ചിന്റെ ഡീപ്‌ഫെയ്ക് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ഇതിനോട് ശക്തമായി പ്രതികരിച്ചും ഇത്തരം കാര്യങ്ങള്‍ക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടും സച്ചിന്‍ തന്നെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ രംഗത്തെത്തി. ഡീപ്‌ഫെയ്ക് വീഡിയോക്കെതിരെ നടപടി വേണമെന്ന ആവശ്യവും താരം ഉന്നയിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തിനെതിരെ സച്ചിന്‍ ഇതിനു മുമ്പും രംഗത്തെത്തിയിരുന്നു.
നേരത്തെ, ചില ബോളിവുഡ് താരങ്ങളുടെ ഡീഫെയ്ക് വീഡിയോകള്‍ പുറത്തിറങ്ങിയിരുന്നു.
---- facebook comment plugin here -----



