Connect with us

National

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: ഗോവര്‍ദ്ധന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

സിലെ അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ ഘട്ടത്തില്‍ കോടതി ഇടപെടുന്നത് ഉചിതമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി

Published

|

Last Updated

ന്യൂഡല്‍ഹി |ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കര്‍ണാടക ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ദ്ധന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസിലെ അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ ഘട്ടത്തില്‍ കോടതി ഇടപെടുന്നത് ഉചിതമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അദ്ധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

കുറ്റപത്രം ഉള്‍പ്പെടെയുള്ള രേഖകള്‍ സമര്‍പ്പിച്ച ശേഷം വീണ്ടും ജാമ്യാപേക്ഷ നല്‍കാമെന്നും കോടതി നിര്‍ദേശിച്ചു. അയ്യപ്പഭക്തനാണെന്നും ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തനിക്ക് പങ്കില്ലെന്നുമാണ് ഗോവര്‍ധന്‍ ജാമ്യാപേക്ഷയില്‍ വാദിച്ചിരുന്നത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട കട്ടിളപ്പാളികളുടെ സാംപിളുകള്‍ വീണ്ടും ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാന്‍ പ്രത്യേക അന്വേഷണ സംഘം നടപടി ആരംഭിച്ചു. നിലവിലുള്ളത് യഥാര്‍ത്ഥ പാളികളാണോയെന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത നേടുന്നതിനായി മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിന് കീഴിലുള്ള നാഷണല്‍ ലാബിലാണ് പരിശോധന നടത്തുക.

ശബരിമലയില്‍ നിന്ന് തട്ടിയെടുത്ത സ്വര്‍ണം വാങ്ങിയെന്നാരോപിച്ചാണ് ബെല്ലാരി സ്വദേശി ഗോവര്‍ധനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ശബരിമലയിലെ ആവശ്യത്തിനാണെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് പണം നല്‍കിയതെന്നും, സുഹൃത്തെന്ന നിലയിലാണ് സ്വര്‍ണം വാങ്ങിയതെന്നും ഗോവര്‍ധന്‍ അന്വേഷണ സംഘത്തോട് വിശദീകരിച്ചിരുന്നു. എന്നാല്‍ ശബരിമലയിലെ സ്വര്‍ണമാണെന്നും അത് ദേവസ്വം സ്വത്താണെന്നുമറിഞ്ഞുകൊണ്ടുതന്നെയാണ് ഗോവര്‍ധന്‍ തട്ടിപ്പില്‍ പങ്കാളിയായതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍

---- facebook comment plugin here -----

Latest