Kasargod
സഅദാബാദ് ഒരുങ്ങി; സഅദിയ്യ ഗ്രാന്റ് മസ്ജിദ് ഉദ്ഘാടനം സെപ്തംബര്‍ ഏഴിന്
പള്ളിയുടെ വഖ്ഫ് കര്‍മം സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലും ഉദ്ഘാടനം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും നിര്‍വഹിക്കും.
ദേളി | തെന്നിന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രമായ ജാമിഅ സഅദിയ്യ ക്യാമ്പസില്‍ പുതുക്കിപ്പണിത ‘ജാമിഉ ഹബീബ് ഉസ്മാന്‍’ ഗ്രാന്റ് മസ്ജിദിന്റെ ഉദ്ഘാടനം സെപ്തംബര്‍ ഏഴ് (തിങ്കള്‍) വൈകിട്ട് മൂന്നിന് നടക്കും. പള്ളിയുടെ വഖ്ഫ് കര്‍മം സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലും ഉദ്ഘാടനം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും നിര്‍വഹിക്കും.
സമന്വയ വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച സഅദിയ്യ, പ്രീ-കെ ജി മുതല്‍ പി ജി വരെയുള്ള ഭൗതിക വിദ്യാഭ്യാസവും പ്രാഥമിക മദ്‌റസ മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള മതവിദ്യാഭ്യാസവും നല്‍കി വരുന്നു. 57 വര്‍ഷം പിന്നിടുന്ന സ്ഥാപനത്തില്‍ എണ്ണായിരത്തോളം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ശരീഅത്ത് കോളജ്, ദഅ്‌വ, ഹിഫ്‌ളുല്‍ ഖുര്‍ആന്‍, അനാഥ-അഗതി മന്ദിരം, ലോ കോളജ്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഐ ടി ഐ, അഫ്സലുല്‍ ഉലമ അറബിക് കോളജ്, സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ തുടങ്ങിയവ സഅദിയ്യയിലെ പ്രമുഖ സ്ഥാപനങ്ങളാണ്. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി നിര്‍മിച്ച ഗ്രാന്റ് മസ്ജിദില്‍ ഒരേസമയം അയ്യായിരത്തിലധികം ആളുകള്‍ക്ക് പ്രാര്‍ഥിക്കാന്‍ സൗകര്യമുണ്ട്. മനോഹരമായ മിനാരങ്ങളും താഴികക്കുടങ്ങളും കരകൗശലപ്പണികളാല്‍ അലംകൃതമാണ്. അരനൂറ്റാണ്ടോളം പഴക്കമുള്ള പള്ളിയുടെ സ്ഥാനത്താണ് പുതിയ ഗ്രാന്റ് മസ്ജിദ് നിര്‍മിച്ചിരിക്കുന്നത്.
സെപ്തംബര്‍ ഏഴിന് ഉച്ചക്ക് ഒന്നിന് നടക്കുന്ന സൗഹൃദ സംഗമം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിക്കും. എം എല്‍ എമാരായ കെ നീലകണ്ഠന്‍, അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ തുടങ്ങിയ ജനപ്രതിനിധികളും സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും സൗഹൃദ സംഗമത്തില്‍ ആശംസകള്‍ നേരും.
വൈകിട്ട് മൂന്നിന് നൂറുല്‍ ഉലമ മഖ്ബറ സിയാറത്തും 3.30-ന് പള്ളിയുടെ ഔദ്യോഗിക ഉദ്ഘാടനവും നടക്കും. സയ്യിദ് ഇമ്പിച്ചികോയ അല്‍ബുഖാരി കൊയിലാണ്ടി പ്രാര്‍ഥന നടത്തും. ജനറല്‍ സെക്രട്ടറി എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, സീനിയര്‍ വൈസ് പ്രസിഡന്റ് പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആമുഖ പ്രസംഗം നടത്തും. കൂറ്റമ്പാറ അബ്ദുല്‍റഹ്മാന്‍ ദാരിമി പ്രഭാഷണം നടത്തും.
ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി എം എല്‍ എ അനുമോദന ചടങ്ങിന് നേതൃത്വം നല്‍കും. കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ്, കര്‍ണാടക മന്ത്രി യു ടി ഖാദര്‍, മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ഹസന്‍ മുശ്രിഫ്, എ കെ എം അഷ്റഫ് എം എല്‍ എ, കര്‍ണാടക മിനിമം വേജസ് കോര്‍പറേഷന്‍ ചെയര്‍മാന്‍ ടി എം ഷാഹിദ് മുഖ്യാതിഥികളായിരിക്കും. അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി സ്വാഗതമാശംസിക്കും.
സയ്യിദ് അത്വാഉല്ല തങ്ങള്‍ ഉദ്യാവരം, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് മുഹമ്മദ് അഷ്റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഷഹീര്‍ അല്‍ബുഖാരി, സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ മശ്ഹൂദ് അല്‍ബുഖാരി, കെ കെ ഹുസൈന്‍ ബാഖവി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, മുഹമ്മദ് സ്വാലിഹ് സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കെ പി സി സി കര്‍ണാടക ജനറല്‍ സെക്രട്ടറി ഇനായത്ത് അലി സുറത്കല്‍, അര്‍ബന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ മുസ്തഫ സുള്ള്യ, അബ്ദുല്‍ റഷീദ് ഹാജി മംഗലാപുരം, മഹ്മൂദ് ഹാജി ഉമ്മുല്‍ ഖുവൈന്‍, അബ്ദുല്‍ ജലീല്‍ ഹാജി അജ്മാന്‍, നാസര്‍ ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഇബ്രാഹിം കല്ലട്ര, നൂര്‍ മുഹമ്മദ് ഖതര്‍, അബ്ദുല്‍ ഹകീം സഅദി തളിപ്പറമ്പ്, സി പി അബ്ദുല്ല ഹാജി ചെരുമ്പ, അബ്ദുല്‍ റസാഖ് ഹാജി മേല്‍പ്പറമ്പ്, ഷാഫി ഹാജി കീഴൂര്‍, ക്യാപ്റ്റന്‍ ഷരീഫ് കല്ലട്ര, ഹകീം ഹാജി കളനാട്, സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹ്, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, സുലൈമാന്‍ കരിവെള്ളൂര്‍, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, ഷാഫി കട്ടക്കാല്‍, അബ്ദുല്‍ റഹ്മാന്‍ അഹ്സനി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, റഈസ് മുഈനി, സിദ്ദീഖ് സഖാഫി ആവളം, അഡ്വ. മൂസ പൈമ്പച്ചാല്‍, സി പി അഷ്റഫ് ഹാജി ചെരുമ്പ, ചിത്താരി അബ്ദുല്ല ഹാജി, എം ടി പി അബ്ദുല്‍ റഹ്മാന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, സി പി അബ്ദുല്ല ഹാജി ചെരുമ്പ, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുസ്സലാം ദേളി സംബന്ധിച്ചു.
Content Highlights:
Saadabad is fully prepared for the grand inauguration of the Saadiya Grand Masjid scheduled for September 7. The event marks a historic milestone for the institution and local community, drawing prominent religious and cultural leaders. Detailed schedules and programs have been finalized for attendees.





