Kerala
നീലക്കുറിഞ്ഞി പറിച്ചെടുത്ത് ചിത്രങ്ങള്‍ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തു; യുവാവിനെതിരെ കേസ്
മൂന്നാര്‍ കുറ്റിയാര്‍ സ്വദേശിക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മൂന്നാര്‍ | മൂന്നാറില്‍ നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്ത് വനംവകുപ്പ്. മൂന്നാര്‍ കുറ്റിയാര്‍ സ്വദേശിക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയെന്ന ഉദ്ദേശ്യത്തോടെ കൈയിലും തലയിലും നീലക്കുറിഞ്ഞിയുമായി നില്‍ക്കുന്ന ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ച ശേഷം യുവാവിനെതിരെ നടപടിയെടുക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. സംരക്ഷിത വിഭാഗത്തില്‍പ്പെടുന്ന നീലക്കുറിഞ്ഞി പറിക്കരുതെന്ന് ജില്ലാ ഭരണകൂടത്തിന്റെയും വനംവകുപ്പിന്റെയും കര്‍ശന നിര്‍ദേശം നിലവിലിരിക്കേയാണ് വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് നീലക്കുറിഞ്ഞി പറിച്ചെടുത്ത് കൈയില്‍ പിടിച്ചും തലയില്‍ ഹെയര്‍ ക്രൗണായി ധരിച്ചുമുള്ള ചിത്രങ്ങള്‍ സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.
യുവാവിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
Content Highlights:
A case has been registered against a youth for plucking endangered Neelakurinji flowers in Munnar and sharing photos on Instagram. Forest officials initiated legal action after the social media post went viral. The strict action serves as a warning against damaging protected flora in the region.





