National
തെലങ്കാനയില്‍ സ്വകാര്യ ബസ് സ്‌കൂള്‍ ബസില്‍ ഇടിച്ച് നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു
ഇടിയുടെ ആഘാതത്തില്‍ സ്‌കൂള്‍ ബസിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു.
തെലങ്കാന| രാജന്ന സിറിസില്ല ജില്ലയില്‍ സ്വകാര്യ ബസ് സ്‌കൂള്‍ ബസില്‍ ഇടിച്ച് നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സിറിസില്ല ടൗണില്‍ ന്യൂ ബസ് സ്റ്റാന്‍ഡിന് സമീപത്താണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂള്‍ ബസിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ചില്ലുകള്‍ ശരീരത്തില്‍ തറച്ചാണ് ചില വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റത്.
പരുക്കേറ്റ വിദ്യാര്‍ഥികളെ പ്രാഥമിക ചികിത്സകായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരുക്കുകളുടെ ഗുരുതരാവസ്ഥ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
അപകടത്തിന്റെ സാഹചര്യം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സ്വകാര്യ ബസിന്റെ വേഗത, ഇരുവാഹനങ്ങളുടെയും സഞ്ചാരപാത, അപകടത്തിന് കാരണമായ മറ്റ് ഘടകങ്ങള്‍ എന്നിവ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
Content Highlights:
Several students were injured after a private bus collided with a school bus near the new bus stand in Rajanna Sircilla town. Broken glass caused injuries to students, who were immediately moved to a nearby hospital for treatment. Police launched an investigation into the cause of the collision.





