Connect with us

jebi methar

ജെബി മേത്തറിന്റെ രാജ്യസഭാ സീറ്റ് കാശ് കൊടുത്ത് വാങ്ങിയതാണെന്ന ആരോപണവുമായി ആര്‍ എസ് പി

വിവാദമായതോടെ പ്രസ്താവന എ എ അസീസ് നിഷേധിച്ചു.

Published

|

Last Updated

കൊല്ലം | കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റിലേക്ക് ജെബി മേത്തറിനെ പരിഗണിച്ചത് കാശ് കൊടുത്തതിനാലാണെന്ന കടുത്ത ആരോപണവുമായി യു ഡി എഫ് ഘടകകക്ഷി ആര്‍ എസ് പി. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി എ എ അസീസാണ് ജെബി മേത്തറിന്റെത് പെയ്‌മെന്റ് സീറ്റാണെന്ന് ആരോപിച്ചത്. ആര്‍ എസ് പിയുടെ യുവജന വിഭാഗമായ ആര്‍ വൈ എഫിന്റെ പ്രതിനിധി സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന.

അതേസമയം, വിവാദമായതോടെ പ്രസ്താവന എ എ അസീസ് നിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസിലെ ചിലരുടെ ആരോപണം താന്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് എ കെ ആന്റണി ഒഴിഞ്ഞ സീറ്റിലേക്കാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും ആലുവ നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സനുമായ ജെബി മേത്തറിനെ പരിഗണിച്ചത്.

---- facebook comment plugin here -----

Latest