Connect with us

Organisation

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അനന്തസാധ്യതകള്‍ ചര്‍ച്ച ചെയ്ത് ആര്‍ എസ് സി ടെക്‌സെലന്‍സ് മീറ്റ്

തുടര്‍ന്നും ഇത്തരം പുത്തന്‍ അറിവുകള്‍ പരസ്പരം പങ്കുവെക്കുന്നതിനും പഠനം നടത്തുന്നതിനുമായി ഒമ്പതംഗ Tech X ടീം രൂപവത്കരിച്ചു.

Published

|

Last Updated

റിയാദ് | രിസാല സ്റ്റഡി സര്‍ക്കിള്‍ മുപ്പതാം വാര്‍ഷികാഘോഷമായ Thriving Thitryയുടെ ഭാഗമായി സഊദി ഈസ്റ്റ് നാഷനല്‍ കമ്മിറ്റി TEXCELLENCE സംഘടിപ്പിച്ചു. നാഷനല്‍ പരിധിയിലെ വിവിധ സോണുകളില്‍ നിന്നുള്ള ഐ ടി പ്രൊഫഷണലുകള്‍ ഒത്തുകൂടിയ സംഗമത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് (AI), മെഷീന്‍ ലേണിംഗ് (ML), നാവിഗേറ്റിംഗ് ദി ക്ലൗഡ്, ചാറ്റ് ജിപിറ്റി, സബ് മറൈന്‍ കേബിള്‍ നെറ്റ്വര്‍ക്ക് തുടങ്ങിയ വ്യത്യസ്ത വിഷയങ്ങള്‍ പഠന വിധേയമാക്കി.

നാഷനല്‍ ഹൗസിങ് കമ്പനി സിസ്റ്റം ആര്‍ക്കിടെക്ട് അബ്ദുല്‍ ലത്തീഫ്, നാഷനല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് ക്ലൗഡ് എന്‍ജിനീയര്‍ അഹ്മദ് അജ്‌വാദ് , പ്രമുഖ ഐ ടി സ്‌പെഷ്യലിസ്റ്റ് ഡോ. നവാസ് അല്‍ ഹസനി സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. എസ് ടി സി നെറ്റ്വര്‍ക്ക് എന്‍ജിനീയര്‍ അബ്ദുല്‍ റഊഫ് മംഗലാപുരം, സലാം മൊബൈല്‍ ക്ലൗഡ് ആര്‍ക്കിടെക്റ്റ് ഹബീബുല്ല തേക്കര്‍ ഐഡിയ ഷോക്കേസില്‍ ഇടപെട്ട് സംസാരിച്ചു.

ഐ ടി മേഖലയിലെ പുത്തന്‍ ട്രെന്‍ഡുകളെക്കുറിച്ചും അതിലെ ചതിക്കുഴികളെക്കുറിച്ചും സ്വയം അപ്‌ഡേറ്റ് ആകുന്നതിനൊപ്പം സമൂഹത്തെക്കൂടി ബോധവാന്മാരാക്കേണ്ടതിന്റെ ആവശ്യകത സംഗമം ഊന്നിപ്പറഞ്ഞു. തുടര്‍ന്നും ഇത്തരം പുത്തന്‍ അറിവുകള്‍ പരസ്പരം പങ്കുവെക്കുന്നതിനും പഠനം നടത്തുന്നതിനുമായി ഒമ്പതംഗ Tech X ടീം രൂപവത്കരിച്ചു.

ആര്‍ എസ് സി ഗ്ലോബല്‍ വിസ്ഡം സെക്രട്ടറി കബീര്‍ ചേളാരി ഉദ്ഘാടനം ചെയ്ത സംഗമത്തിന് ഗ്ലോബല്‍ കലാലയം സെക്രട്ടറി സലീം പട്ടുവം, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഉമറലി കോട്ടക്കല്‍, നാഷനല്‍ ചെയര്‍മാന്‍ ഇബ്രാഹിം അംജദി, ജനറല്‍ സെക്രട്ടറി റഊഫ് പാലേരി, നാഷനല്‍ സെക്രട്ടറിമാരായ നൂറുദ്ധീന്‍ കുറ്റ്യാടി, ഹാഫിസ് ഫാറൂഖ് സഖാഫി, നൗഷാദ് മാസ്റ്റര്‍, അമീന്‍ ഓച്ചിറ നേതൃത്വം നല്‍കി.

 

Latest