Connect with us

International

റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 17 മരണം

90 പേരാണ് ബോട്ടിലുണ്ടായിരുന്നത്.

Published

|

Last Updated

റാഖൈന്‍  | റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് കടലില്‍ മുങ്ങിയുണ്ടായ അപകടത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. പടിഞ്ഞാറന്‍ മ്യാന്‍മറിലെ റാഖൈന്‍ പ്രവിശ്യയില്‍ നിന്ന് മലേഷ്യയിലേക്ക് പോയ ബോട്ടാണ് ബംഗാള്‍ ഉള്‍ക്കടലില്‍ മുങ്ങിയത്. 90 പേരാണ് ബോട്ടിലുണ്ടായിരുന്നത്.

റാഖൈന്‍ പ്രവിശ്യയുടെ തലസ്ഥാനമായ സിത്‌വിയില്‍ നിന്ന് ഈ മാസം 19ന് പുറപ്പെട്ട ബോട്ട് രണ്ടുദിവസത്തിനു ശേഷം മോശം കാലാവസ്ഥയില്‍ പെടുകയായിരുന്നു. 17 പേരുടെ മൃതദേഹം മ്യാന്‍മര്‍ കടല്‍തീരത്ത് അടിഞ്ഞു. 50 ലേറെ പേരെ കുറിച്ച് ഒരുവിവരവുമില്ല.

Latest