Connect with us

UAE

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് അപകടസാധ്യതാ മുന്നറിയിപ്പ്

വ്യക്തിഗത വിവരങ്ങളുടെയും ലംഘനങ്ങളും ചോര്‍ച്ചയും ഒഴിവാക്കുന്നതിനും മറ്റ് ക്ഷുദ്ര പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാനും ക്രോമിന്റെ പുതിയ പതിപ്പ് അപ്ഡേറ്റ് ചെയ്യാന്‍ ശിപാര്‍ശ.

Published

|

Last Updated

ദുബൈ | ലോകത്തിലെ ഏറ്റവും ജനപ്രിയ ബ്രൗസറായ ഗൂഗിള്‍ ക്രോമിന്റെ ഡെസ്‌ക്ടോപ്പ് പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് യു എ ഇ സൈബര്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഉയര്‍ന്ന അപകടസാധ്യതക്കുള്ള മുന്നറിയിപ്പ് നല്‍കി.

വ്യക്തിഗത വിവരങ്ങളുടെയും ലംഘനങ്ങളും ചോര്‍ച്ചയും ഒഴിവാക്കുന്നതിനും മറ്റ് ക്ഷുദ്ര പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാനും ക്രോമിന്റെ പുതിയ പതിപ്പ് അപ്ഡേറ്റ് ചെയ്യാന്‍ കൗണ്‍സില്‍ ശിപാര്‍ശ ചെയ്തു.

ഗൂഗിള്‍ ക്രോം 122.0.6261.57 അല്ലെങ്കില്‍ അതിന് മുമ്പുള്ള വേര്‍ഷനെയാണ് ഇവ ബാധിക്കുക. പുതിയ പതിപ്പില്‍ 12 സുരക്ഷാ പരിഹാരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest