Connect with us

Kerala

അരിക്കൊമ്പന്‍; വിദഗ്ധ സമിതിയുടെ യോഗം മാറ്റിവെച്ചു

അരികൊമ്പനെ എങ്ങോട്ട് മാറ്റണമെന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു ഇന്ന് യോഗം നിശ്ചയിച്ചിരുന്നത്

Published

|

Last Updated

കൊച്ചി |  അരിക്കൊമ്പന്‍ വിഷയത്തില്‍ ഇന്ന് ചേരാനിരുന്ന ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ യോഗം മാറ്റിവെച്ചു. ഓണ്‍ലൈനായി ചേരാനിരുന്ന യോഗമാണ് അസൗകര്യങ്ങളെ തുടര്‍ന്ന് മാറ്റിയത്. കാട്ടാനയായ അരികൊമ്പനെ എങ്ങോട്ട് മാറ്റണമെന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു ഇന്ന് യോഗം നിശ്ചയിച്ചിരുന്നത്. പറമ്പിക്കുളത്തേയ്ക്ക് മാറ്റാനായിരുന്ന നേരത്തെ വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തിരുന്നത്.

എന്നാല്‍ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ മറ്റൊരു സ്ഥലം കണ്ടെത്താന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. സര്‍ക്കാര്‍ കണ്ടെത്തിയ പുതിയ സ്ഥലത്തിന്റെ വിവരം വിദഗ്ധ സമിതിക്ക് മുദ്രവച്ച കവറില്‍ കൈമാറിയിട്ടുണ്ട്. വരും ദിവസത്തെ യോഗത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം സമിതി പരിശോധിക്കും.

 

 

---- facebook comment plugin here -----

Latest