Connect with us

Kerala

കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

ബിഹാര്‍ സ്വദേശി റൂബി പട്ടേല്‍ (27 )ആണ് മരിച്ചത്.

Published

|

Last Updated

കാസര്‍കോട്|കാസര്‍കോട് പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശി റൂബി പട്ടേല്‍ (27 )ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് റൂബി പട്ടേലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സര്‍വകലാശാലയിലെ ഹിന്ദി വിഭാഗത്തില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായിരുന്നു.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മരണവിവരം സര്‍വകലാശാല അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു.മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്തും. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.

 

 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)