Connect with us

National

റിപ്പബ്ലിക് ഓഫര്‍: വിമാന ടിക്കറ്റുകളില്‍ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

ജനുവരി 21 ന് പുറത്തിറക്കിയ ആനുകൂല്യം ജനുവരി 23 വരെ ലഭിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി| ഇന്ത്യയുടെ 74ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ആഭ്യന്തര ശൃംഖലയിലുടനീളമുള്ള ഫ്‌ളൈറ്റ് ടിക്കറ്റുകളില്‍ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. ജനുവരി 21 ന് പുറത്തിറക്കിയ ആനുകൂല്യം ജനുവരി 23 വരെ ലഭിക്കും. എയര്‍ ഇന്ത്യയുടെ അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ ഉള്‍പ്പെടെ എല്ലാ എയര്‍ ഇന്ത്യയുടെ ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലും ഓഫര്‍ കിഴിവ് അനുസരിച്ച് ടിക്കറ്റുകള്‍ ലഭ്യമാകും.

2023 ഫെബ്രുവരി 1 മുതല്‍ സെപ്തംബര്‍ 30 വരെ ഇന്ത്യയിലെ ആഭ്യന്തര യാത്രകള്‍ക്കായിരിക്കും ഈ ഓഫര്‍ ബാധകമാകുക. കിഴിവുള്ള ടിക്കറ്റുകള്‍ ഇക്കണോമി ക്ലാസില്‍ ലഭ്യമാകും.

എയര്‍ ഇന്ത്യയുടെ വണ്‍വേ നിരക്ക് 1705 രൂപ മുതല്‍ ആരംഭിക്കുന്നു. എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്ന 49ല്‍ അധികം ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളില്‍ കിഴിവുകള്‍ ലഭ്യമാകും.

 

 

---- facebook comment plugin here -----

Latest