Connect with us

Heavy rain

സംസ്ഥാനത്തെ ആറ് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട്

ഇതിന് പുറമേ മൂന്ന് അണക്കെട്ടുകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ ആറ് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട്. പത്തനംതിട്ടയിലെ കക്കി, തൃശ്ശൂര്‍ ജില്ലയിലെ ഷോളയാര്‍, ഇടക്കിയിലെ പൊന്മുടി, കുണ്ടള, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിന് പുറമേ മൂന്ന് അണക്കെട്ടുകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, മാട്ടുപ്പെട്ടി, പെരിങ്ങള്‍കുത്ത് എന്നിവിടങ്ങളില്‍ നിലവില്‍ ഓറഞ്ച് അലര്‍ട്ട് ആണ്.

അതേസമയം ഇടുക്കിയിലെ ആനയിറങ്ങല്‍ അണക്കെട്ടില്‍ നീല അലര്‍ട്ടാണ് നിലവിലുള്ളത്.

Latest