Kerala
അമ്മ ചക്ക മുറിക്കുന്നതിനിടെ കാല്‍വഴുതി കത്തിയിലേക്കു വീണു; എട്ട് വയസുകാരന് ദാരുണാന്ത്യം
മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

കാസര്‍കോട് | വിദ്യാനഗറില്‍ ചക്ക മുറിക്കുന്നതിനിടെ അബദ്ധത്തില്‍ കത്തിയിലേക്ക് വീണു എട്ടു വയസുകാരന് ദാരുണാന്ത്യം.ബെള്ളൂറടുക്ക സ്വദേശി ഹുസൈന്‍ ഷഹബാസ് ആണ് മരിച്ചത്.കുട്ടി കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
വിദ്യാനഗര്‍ പാടിയില്‍ മാതാവ് സുലേഖ കൊടുവാള്‍ ഘടിപ്പിച്ചുവെച്ച പലകയില്‍ ചക്ക മുറിക്കുന്നതിനിടെ കുട്ടി കാല്‍ തെന്നി കത്തിയിലേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ നെഞ്ചിന്റെ ഇടത് ഭാഗത്താണ് ആഴത്തിലുള്ള മുറിവേറ്റത്.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇരട്ടക്കുട്ടികളിലൊരാളാണ് മരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
---- facebook comment plugin here -----