Connect with us

MV GOVINDAN

നിയമന തട്ടിപ്പ്: പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ക്കൊന്നും ഇടതുപക്ഷ സംഘടനകളുമായി ബന്ധമില്ലെന്ന് എം വി ഗോവിന്ദന്‍

ഗൂഢാലോചനയില്‍ പോലീസ് അന്വേഷണം വേണം.

Published

|

Last Updated

കണ്ണൂര്‍ | ആരോഗ്യമന്ത്രിയുടെ ഓഫീസ് മറയാക്കിയുള്ള നിയമന തട്ടിപ്പില്‍ പ്രതിപ്പട്ടികയില്‍ ഉള്ളവരില്‍ ആര്‍ക്കും ഇടതുപക്ഷ സംഘടനകളുമായി ബന്ധമില്ലെന്ന് സി പി എം സംസ്ഥാന സെക്ര ട്ടറി എം വി ഗോവിന്ദന്‍. ഗൂഢാലോചന നടന്നുവെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍ വ്യക്ത മാക്കു ന്നത്. ഗൂഢാലോചനയില്‍ പോലീസ് അന്വേഷണം വേണം.

സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തുകഴിഞ്ഞു. അഖില്‍ സജീവന്‍ ഉള്‍പ്പെടെയുള്ളവരെല്ലാം പാര്‍ട്ടി യില്‍ നിന്നു പല ഘട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടവരാണ്. അഖില്‍ സജീവ് സി ഐ ടി യു ഓഫീസിലുണ്ടായിരുന്നയാളാണ്. അവിടെ നിന്ന് പുറത്താക്കിയിരുന്നു. അവര്‍ കൊടു ത്ത പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയിതിരിക്കുന്നത്. കുറ്റവാളികളെയെല്ലാം നിമയത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമനതട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ അഖില്‍ സജീവന്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. 2021ലെ സി ഐ ടി യു ഫണ്ട് തട്ടിപ്പുമായി ബന്ധ പ്പെട്ട കേസിലാണ് ഇയാളെ പിടികൂടിയത്.