Connect with us

Ongoing News

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബലാത്സംഗത്തിനിരയാക്കി; യുവ നടിയുടെ പരാതിയില്‍ ഒമര്‍ ലുലുവിനെതിരെ കേസ്

കേസിനു പിന്നില്‍ വ്യക്തി വിരോധമാണെന്നു സംവിധായകന്‍ പ്രതികരിച്ചു

Published

|

Last Updated

കൊച്ചി |  ബലാത്സംഗം ചെയ്‌തെന്ന യുവ നടിയുടെ പരാതിയില്‍ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ പോകേസെടുത്തു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതായി നടി പരാതിയില്‍ പറയുന്നു

നെടുമ്പാശ്ശേരി പോലീസാണ് പരാതിയില്‍ കേസെടുത്തിരിക്കുന്നത് . പോലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി.അതേ സമയം, കേസിനു പിന്നില്‍ വ്യക്തി വിരോധമാണെന്നു സംവിധായകന്‍ പ്രതികരിച്ചു. നടി അടുത്ത സുഹൃത്താണ്. എന്നാല്‍ പിന്നീട് സൗഹൃദം ഉപേക്ഷിച്ചു. ഇതിന്റെ വിരോധമാണ് പരാതിക്ക് കാരണം. ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനുള്ള നീക്കം കൂടി പരാതിക്കു പിന്നിലുണ്ടെന്നു സംവിധായകന്‍ ആരോപിച്ചു.

 

Latest