Connect with us

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രം: പ്രതിക്ക് 81 വര്‍ഷം കഠിന തടവ്

ആഷിഖ് 2019ലാണ് 11 വയസുകാരിയെ പീഡിപ്പിച്ചത്.

Published

|

Last Updated

പെരിന്തല്‍മണ്ണ | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമിത്തിന് ഇരയാക്കിയ പ്രതിക്ക് 81 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് കോടതി. പ്രതി ഒന്നര ലക്ഷം രൂപ പിഴയും അടയ്ക്കണം. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടില്‍ മുഹമ്മദ് ആഷിഖിനെ(40)യാണ് ശിക്ഷിച്ചത്.

പിഴ അതിജീവിതക്ക് നല്‍കണം. പിഴ അടയ്ക്കാത്ത പക്ഷം ഒന്നര വര്‍ഷം അധിക തടവ് അനുഭവിക്കണം. ആഷിഖ് 2019ലാണ് 11 വയസുകാരിയെ പീഡിപ്പിച്ചത്. സമാനകേസില്‍ ഇയാള്‍ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് 61 വര്‍ഷം കഠിനതടവും പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് കോടതി വിധിച്ചിരുന്നു.

പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന സുനില്‍ പുളിക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍ എന്നിവരാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

Latest