Connect with us

Uae

റമസാന്‍: യു എ ഇയില്‍ പ്രവൃത്തി സമയം കുറച്ചു

മന്ത്രാലയങ്ങളുടെയും ഫെഡറല്‍ അധികാരികളുടെയും ഔദ്യോഗിക പ്രവൃത്തി സമയം തിങ്കള്‍ മുതല്‍ വ്യാഴം വരെ ഒമ്പത് മുതല്‍ 14.30 വരെയും വെള്ളിയാഴ്ച ഒമ്പത് മുതല്‍ 12 വരെയും ആയിരിക്കും.

Published

|

Last Updated

ദുബൈ | ഫെഡറല്‍ അതോറിറ്റികളിലെ ജീവനക്കാര്‍ക്കായി വിശുദ്ധ റമസാന്‍ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം ക്രമീകരിച്ചുകൊണ്ട് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്സസ് (ഫഹ്ര്‍) സര്‍ക്കുലര്‍ പുറത്തിറക്കി. മന്ത്രാലയങ്ങളുടെയും ഫെഡറല്‍ അധികാരികളുടെയും ഔദ്യോഗിക പ്രവൃത്തി സമയം തിങ്കള്‍ മുതല്‍ വ്യാഴം വരെ ഒമ്പത് മുതല്‍ 14.30 വരെയും വെള്ളിയാഴ്ച ഒമ്പത് മുതല്‍ 12 വരെയും ആയിരിക്കും.

മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ അധികാരികള്‍ക്കും റമസാനില്‍ അവരുടെ ആവശ്യകതകള്‍ക്ക് അനുസൃതമായും പ്രതിദിനം അംഗീകരിച്ച പ്രവൃത്തി സമയത്തിന്റെ പരിധിക്കുള്ളിലും ഫ്‌ളെക്‌സിബിള്‍ വര്‍ക്കിംഗ് അല്ലെങ്കില്‍ റിമോട്ട് വര്‍ക്ക് ഷെഡ്യൂളുകള്‍ നടപ്പിലാക്കാന്‍ കഴിയും.

ഫെഡറല്‍ ഗവണ്‍മെന്റ് വകുപ്പുകള്‍ അംഗീകൃത ചട്ടങ്ങള്‍ അനുസരിച്ച് റമസാനില്‍ വെള്ളിയാഴ്ചകളില്‍ പരമാവധി 70 ശതമാനം ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

സ്വകാര്യ മേഖലയില്‍ രണ്ട് മണിക്കൂര്‍ കുറയ്ക്കും
വിശുദ്ധ റമസാന്‍ മാസത്തില്‍ യു എ ഇ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ജോലി സമയം രണ്ട് മണിക്കൂര്‍ കുറയ്ക്കുമെന്ന് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം (മൊഹ്റെ) അറിയിച്ചു.

പുണ്യമാസത്തിലെ ദൈനംദിന പ്രവൃത്തി സമയത്തിന്റെ പരിധിക്കുള്ളില്‍ ജോലിയുടെ സ്വഭാവത്തിന് അനുസൃതമായി, ഫ്‌ളെക്‌സിബിള്‍ അല്ലെങ്കില്‍ റിമോട്ട് വര്‍ക്ക് ഷെഡ്യൂളുകള്‍ നടപ്പിലാക്കാന്‍ കമ്പനികള്‍ക്ക് അവസരമുണ്ട്.

 

Latest