National
രാജസ്ഥാനില്‍ പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം; രണ്ട് മരണം
ജയ്പുര്‍ | രാജസ്ഥാനിലെ നാഗൗഡ് ജില്ലയില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ രണ്ടു പേര് മരിച്ചു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. മുഹമ്മദ് അമിര്‍ സരാഗര് (28), ബന്ധുവായ മുജിദ് സൊരാഗര് (32) എന്നിവരാണ് മരിച്ചത്.
ലൈസന്‍സോടു കൂടി പ്രവര്‍ത്തിക്കുന്ന പടക്കനിര്‍മാണശാലയില്‍ സ്ഫോടകവസ്തുക്കള്‍ സൂക്ഷിക്കാവുന്നതിന്റെ പരിധിക്കപ്പുറം ഗോഡൗണില്‍ ഉണ്ടായിരുന്നെന്ന് പ്രഥമിക അന്വേഷഷത്തില്‍ തെളിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Two people died and two were injured in a firecracker factory explosion in Nagaur district of Rajasthan. Preliminary police investigation revealed that explosives were stored beyond permitted limits. Authorities have registered a case and initiated a thorough inquiry.


