Connect with us

National

രാഹുല്‍ ഗാന്ധിയുടെ കോലാര്‍ സന്ദര്‍ശന തീയതിയില്‍ വീണ്ടും മാറ്റം

ഏപ്രില്‍ 10ന് നടത്താനിരുന്ന പരിപാടി ഏപ്രില്‍ 16ലേക്കാണ് മാറ്റിയത്.

Published

|

Last Updated

ബെംഗളുരു| രാഹുല്‍ ഗാന്ധിയുടെ കോലാര്‍ സന്ദര്‍ശന തീയതിയില്‍ മാറ്റം. ഏപ്രില്‍ 10ന് നടത്താനിരുന്ന പരിപാടി ഏപ്രില്‍ 16ലേക്കാണ് മാറ്റിയത്. കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍ പക്ഷങ്ങള്‍ 25 സീറ്റുകളുടെ പേരില്‍ തര്‍ക്കം തുടരുകയാണ്. സിദ്ധരാമയ്യ കോലാറില്‍ മത്സരിക്കണോ എന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ കോലാര്‍ സന്ദര്‍ശനത്തീയതി മാറ്റിയിരിക്കുന്നത്.

ഏപ്രില്‍ 5 ന് രാഹുല്‍ ഗാന്ധി സത്യമേവജയതേ യാത്രക്കായി കോലാറിലെത്തുമെന്നാണ് കര്‍ണാടക പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ആദ്യം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് അത് ഏപ്രില്‍ 10 ലേക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ വീണ്ടും ഏപ്രില്‍ 16ലേക്ക് മാറ്റിയിരിക്കുകയാണ്.

 

 

 

Latest