Connect with us

Ongoing News

'കെ എം ബഷീറിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ പോരാട്ടം തുടരും'

'ആലപ്പുഴ ജില്ലാ കലക്ടര്‍ ആയി സംസ്ഥാന ഭരണകൂടം നിയമിച്ചപ്പോള്‍ അതിനെതിരെ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ ഒന്നടങ്കം ശക്തമായി രംഗത്തു വന്നു. ഇനി കേസിന്റെ വിചാരണ കോടതിയില്‍ നടക്കുമ്പോഴും മാധ്യമ പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.'

Published

|

Last Updated

ദുബൈ | മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ പോരാട്ടം തുടരേണ്ടതുണ്ടെന്ന് സംസ്ഥാന കെ യു ഡബ്ല്യു ജെ നിയുക്ത പ്രസിഡന്റ് എം വി വിനീത. ഗള്‍ഫിലെ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മ, ബഷീറിന്റെ നാലാം ചരമ വാര്‍ഷിക ദിനത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ പല ഭാഗത്തു നിന്നും ശ്രമമുണ്ടായി. ബഷീറിന്റെ കുടുംബത്തിനു നീതി കിട്ടാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ജാഗ്രതയോടെയുള്ള ഇടപെടല്‍ നടത്തിക്കൊണ്ടിരുന്നു. ഏറ്റവുമൊടുവില്‍ പ്രതിയെ ആലപ്പുഴ ജില്ലാ കലക്ടര്‍ ആയി സംസ്ഥാന ഭരണകൂടം നിയമിച്ചപ്പോള്‍ അതിനെതിരെ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ ഒന്നടങ്കം ശക്തമായി രംഗത്തു വന്നു. ഇനി കേസിന്റെ വിചാരണ കോടതിയില്‍ നടക്കുമ്പോഴും മാധ്യമ പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ബഷീര്‍ ഓരോരുത്തര്‍ക്കും എത്ര മാത്രം പ്രിയപ്പെട്ടവനായിരുന്നെന്ന് ഓരോ ദിവസവും അറിഞ്ഞു കൊണ്ടിരിക്കുന്നു. പരിചയമുള്ളവരുടെയും കേട്ടറിഞ്ഞിവരുടെയും ഹൃദയത്തില്‍ വലിയ മുറിവാണ് ഉണ്ടായിരിക്കുന്നത്. ബഷീറിന്റെ കുടുംബത്തിന് വേണ്ടി ഇനിയും ചെയ്യാനുണ്ടെന്ന ബോധ്യം ഏവര്‍ക്കും വേണമെന്നും വിനീത ചൂണ്ടിക്കാട്ടി.

കെ എം അബ്ബാസ് അധ്യക്ഷത വഹിച്ചു. എം സി എ നാസര്‍ സ്വാഗതം പറഞ്ഞു. എല്‍വിസ് ചുമ്മാര്‍, രാജു മാത്യു, ജലീല്‍ പട്ടാമ്പി, ടി ജമാലുദ്ധീന്‍, റോയ് റാഫേല്‍, ജസിത സഞ്ജീത്, ഉണ്ണി വെമ്പായം, വിപിന്‍ ദാസ്, സ്വാലിഹ്, യാസര്‍ അറഫാത്, തുടങ്ങിയവര്‍ പ്രസംഗിച്ചു. നിഷ് മേലാറ്റൂര്‍ ഏകോപനം നടത്തി. തന്‍സി ഹാഷിര്‍ നന്ദി പറഞ്ഞു

 

Latest