Connect with us

Organisation

'കുമ്പിളിൽ കരുതാം കുന്നോളം സ്നേഹം' തണ്ണീർ കുമ്പിളുകൾ സ്ഥാപിച്ച് മഴവിൽ സംഘം

തിരുവനന്തപുരത്തെ 175 യൂണിറ്റുകളിലായി 5,000 പ്രവർത്തകർ തണ്ണീർ കുമ്പിൾ സ്ഥാപിക്കും.

Published

|

Last Updated

തിരുവനന്തപുരം | ‘നമ്മൾ ഇന്ത്യൻ ജനത ‘ എന്ന ശീർഷകത്തിൽ അടുത്ത മാസം 29ന് കണ്ണൂരിൽ നടക്കുന്ന എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി കേരള വിദ്യാർത്ഥി സമ്മേളനത്തിന്റെ മുന്നോടിയായി ‘കുമ്പിളിൽ കരുതാം കുന്നോളം സ്നേഹം’ എന്ന ശീർഷകത്തിൽ മഴവിൽ സംഘം പ്രവർത്തകർ തണ്ണീർ കുമ്പിളുകൾ സ്ഥാപിക്കും.  ദാഹജലം സഹജീവികൾക്ക് കൂടി പകർത്തു നൽകാനായി വീട്ടുവളപ്പിലും സ്കൂൾ പരിസരത്തുമാണ് മഴവിൽ സംഘക്കാർ തണ്ണീർ കുന്പിളുകൾ സ്ഥാപിക്കുന്നത്.
ഇതിന്റെ ഭാഗമായി 5,000 തണ്ണീർ കുമ്പിളുകളാണ് തിരുവനന്തപുരം ജില്ലയിൽ സ്ഥാപിക്കുന്നത്.
 വീട്ടുവളപ്പിൽ തണ്ണീർ കുമ്പിൾ സ്ഥാപിച്ച് എസ് എസ് എഫ് തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി നൗഫൽ സി ആർ പി എഫ് പദ്ധതിയുടെ ജില്ലാ ഉദ്ഘാടനം നിർവഹിച്ചു. വരും ദിവസങ്ങളിൽ ജില്ലയിലെ 175 യൂണിറ്റുകളിൽ 5,000 പ്രവർത്തകർ അവരുടെ വീടുകളിലും സ്ഥാപനങ്ങളിലും തണ്ണീർ കുമ്പിൾ സ്ഥാപിക്കും.
വേനൽ ചൂട് കനക്കുന്ന കാലത്ത് സഹജീവികൾക്ക് സമാശ്വാസം പകരുന്ന ഇത്തരം നന്മയുടെ പ്രവർത്തനങ്ങൾ എല്ലാ മനുഷ്യരും ഏറ്റെടുക്കണമെന്ന് എസ് എസ് എഫ് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു.

Latest