Connect with us

Kerala

വൈദ്യുതി പ്രതിസന്ധി പെട്ടെന്ന് തീരില്ല; ജനങ്ങള്‍ പൊരുത്തപ്പെട്ടുവെന്ന് മന്ത്രി

നിലവിലെ സാഹചര്യത്തില്‍ 10 രൂപക്ക് മുകളില്‍ നല്‍കി വൈദ്യുതി വാങ്ങാന്‍ കഴിയില്ല. സെക്രട്ടേറിയറ്റിലും വൈദ്യുതി നിയന്ത്രണം ഉണ്ട്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. പ്രതിസന്ധിയുമായി പൊരുത്തപ്പെടാന്‍ ജനങ്ങള്‍ സന്നദ്ധരായെന്നും മന്ത്രി പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ 10 രൂപക്ക് മുകളില്‍ നല്‍കി വൈദ്യുതി വാങ്ങാന്‍ കഴിയില്ല. എന്‍ ടി പി സി ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് വില കൂടുതലാണ്. പ്രയാസം അനുഭവിക്കുന്നവര്‍ കുറേ പേര്‍ ഉണ്ട്. പ്രശ്‌നം പെട്ടെന്ന് തീരുന്നതല്ല. സെക്രട്ടേറിയറ്റിലും വൈദ്യുതി നിയന്ത്രണം ഉണ്ട്. തന്റെ ഓഫീസില്‍ രണ്ട് തവണ കറണ്ട് പോയെന്നും സണ്ണി ജോസഫ് പറഞ്ഞു.

പ്രതിസന്ധി പരിഹരിക്കാന്‍ നിലവില്‍ പുതിയ പദ്ധതികളൊന്നുമില്ല. പഴയത് പകുതിയും മുടങ്ങി കിടക്കുകയാണ്. മണിയാര്‍ കെ എസ് ഇ ബിക്ക് ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അത് പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. സോളാര്‍ വൈദ്യുതി രാത്രിയിലേക്ക് സ്റ്റോക്ക് ചെയ്യാന്‍ പദ്ധതികള്‍ വേണം. ഹ്രസ്വകാല ദീര്‍ഘകാല വൈദ്യുത കരാറിനായി സംസ്ഥാനത്ത് പുതിയ വൈദ്യുതി നയം രൂപവത്കരിക്കും. വൈദ്യുതി പ്രതിസന്ധിയില്‍ ജനങ്ങളുടെ സഹകരണം വേണമെന്നും രാത്രിയിലെ അനാവശ്യ വൈദ്യുതി ഉപയോഗം കുറച്ച് വ്യാപാരികളുള്‍പ്പെടെ സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

Content Highlights:
Kerala faces a severe power crisis with no immediate end in sight, according to the Electricity Minister. Officials state that the current supply constraints require consumers to adapt to usage adjustments. The government is evaluating alternative measures to manage the growing demand across the state.

 

---- facebook comment plugin here -----

Latest