Connect with us

hajj expo 2023

"ഹജ്ജ് എക്സ്പോ 2023" ജനുവരിയിൽ

സഊദി വിഷൻ 2030ന്റെ ഭാഗമായാണ് പ്രദർശനം.

Published

|

Last Updated

മക്ക | സഊദി ഹജ്ജ് ഉംറ മന്ത്രാലയം ഹജ്ജുമായി ബന്ധപ്പെട്ട 2023ലെ പുതിയ പദ്ധതികൾ പ്രദർശിപ്പിക്കുന്നന്റെ ഭാഗമായി ജനുവരിയിൽ ജിദ്ദയിൽ “ഹജ്ജ് എക്സ്പോ 2023” സംഘടിപ്പിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. തീർത്ഥാടനത്തിനായി പുണ്യഭൂമിയിലെത്തുന്നവർക്ക് ഇരുഹറമുകളിൽ അനായാസേന എത്തിച്ചേരാനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുള്ള നൂതന സേവനങ്ങളും പരിഹാരങ്ങളും അവലോകനം ചെയ്യുക, നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, അവരുടെ മതപരവും സാംസ്കാരികവുമായ അനുഭവം സമ്പന്നമാക്കുന്നതിന് സംഭാവന ചെയ്യുക എന്നീ ലക്ഷ്യങ്ങളുമായി സഊദി വിഷൻ 2030ന്റെ ഭാഗമായാണ് പ്രദർശനം.

പുതിയ സംരംഭകർ, ഗവേഷകർ എന്നിവരെ ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് സമ്മേളനം ലക്ഷ്യമിടുന്നത്. ഹജ്ജും ഉംറയും നിർവഹിക്കാനുള്ള യാത്ര സുഗമമാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും മതപരമായ സ്ഥലങ്ങളും ചരിത്രസ്മാരകങ്ങളും പുനരുദ്ധരിക്കുന്നതിനും ദൈവത്തിൻ്റെ അതിഥികൾക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള സാങ്കേതിക പരിഹാരങ്ങൾ അവതരിപ്പിക്കുന്നതിനും മതപരമായ യാത്രയെ സമ്പന്നമാക്കുകയും അത് അവിസ്മരണീയമാക്കുകയും ചെയ്യുന്നതിനുമുള്ള വേദിയാണ് എക്സ്പോയിലൂടെ ലക്ഷ്യമിടുന്നത്.