Connect with us

From the print

'സി എം വലിയുല്ലാഹി: സുന്നീ പ്രസ്ഥാനത്തിന്റെ പുരോഗതിക്ക് നേതൃത്വം വഹിച്ച മഹാ വ്യക്തിത്വം'

സുന്നീ പ്രസ്ഥാനം വെല്ലുവിളികള്‍ നേരിട്ടപ്പോഴെല്ലാം പ്രസ്ഥാനത്തിനും നേതാക്കള്‍ക്കും അത്താണിയും വഴികാട്ടിയുമായി പ്രസ്ഥാനം കൈവരിച്ച എല്ലാ നേട്ടങ്ങളുടെയും പിന്നില്‍ സി എം വലിയ്യുല്ലാഹിയായിരുന്നുവെന്ന് എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍.

Published

|

Last Updated

സി എം വലിയുല്ലാഹി ആണ്ട് നേർച്ചക്ക് തുടക്കം കുറിച്ച് നടന്ന പ്രാസ്ഥാനിക സമ്മേളനം സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

നരിക്കുനി | സുന്നീ പ്രസ്ഥാനം വെല്ലുവിളികള്‍ നേരിട്ടപ്പോഴെല്ലാം പ്രസ്ഥാനത്തിനും നേതാക്കള്‍ക്കും അത്താണിയും വഴികാട്ടിയുമായി പ്രസ്ഥാനം കൈവരിച്ച എല്ലാ നേട്ടങ്ങളുടെയും പിന്നില്‍ സി എം വലിയ്യുല്ലാഹിയായിരുന്നുവെന്ന് എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍.

മടവൂര്‍ ചിറ്റടിമീത്തലില്‍ സി എം വലിയ്യുല്ലാഹിയുടെ 34ാം ആണ്ട് നേര്‍ച്ചക്ക് തുടക്കം കുറിച്ച് നടന്ന പ്രാസ്ഥാനിക സമ്മേളനം ഉദ്ഘാടനം ചെയ്യുുകയായിരുന്നു അദ്ദേഹം. കെ ആലിക്കുട്ടി ഫൈസി മടവൂര്‍ അധ്യക്ഷത വഹിച്ചു. ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി ആമുഖഭാഷണം നടത്തി. അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, അനസ് അമാനി പുഷ്പഗിരി എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

അബ്ദുലത്വീഫ് മുസ്ലിയാര്‍ കുറ്റിക്കാട്ടൂര്‍ സി പി ഉബൈദ് സഖാഫി ആവിലോറ, വള്ളിയാട് മുഹമ്മദലി സഖാഫി, ടി എ മുഹമ്മദ് അഹ്സനി, സി എം അബൂബക്കര്‍ സഖാഫി, എ കെ സി മുഹമ്മദ് ഫൈസി, ടി കെ ദാരിമി, അഹ്മദ് കുട്ടി സഖാഫി, ജി അബൂബക്കര്‍, പി വി അഹ്്മദ് കബീര്‍ എളേറ്റില്‍, അശ്റഫ് കാരന്തൂര്‍ സംസാരിച്ചു. മൗലിദുന്നൂര്‍, അനുസ്മരണ പ്രഭാഷണ പരിപാടികളില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തളിക്കര, മുസ്തഫല്‍ ഫാളിലി പ്രസംഗിച്ചു.

ഇന്ന് രാവിലെ പത്തിന് ഖാദിരിയ്യ റാത്തീബ്, രണ്ടിന് ജലാലിയ്യ റാത്തീബ്, നാലിന് രിഫാഈ റാത്തീബ്, ഏഴിന് ശാദുലി റാത്തീബ് എന്നിവ നടക്കും. സമാപന ദിവസമായ നാളെ ദിക്ര്‍ ദുആ ആത്മീയ സമ്മേളനം നടക്കും രാവിലെ ഒമ്പത് മുതല്‍ മൂന്ന് വരെ തബറുക്ക് വിതരണം നടക്കും.