Kerala
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: ഇടത് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് ഇന്ന് പത്രിക നൽകും
എൽഡിഎഫിന്റെ അസംബ്ലി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനും ഇന്ന് നടക്കും.
കോട്ടയം | പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടത് സ്ഥാനാർഥി ജെയ്ക് സി തോമസ് ഇന്ന് നാമനിർദേശ പത്രിക നൽകും. രാവിലെ പത്തിന് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് പുറപ്പെടുന്ന ജയ്ക്ക്, 11ന് കോട്ടയം ആർ ഡി ഒ മുമ്പാകെ പത്രിക സമർപ്പിക്കും.
എൽഡിഎഫിന്റെ അസംബ്ലി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനും ഇന്ന് നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഇന്നും നാളെയും നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായി 21 മേഖലാ യോഗങ്ങളും ചേരും.
യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ നാളെ പത്രിക സമർപ്പിക്കും.







